മലപ്പുറം: ഇടതുമുന്നണി യോഗത്തിലേക്ക് ജെ.എസ്.എസിനെ ക്ഷണിച്ചിട്ടും ഇന്ത്യന്‍ നാഷനല്‍ ലീഗിന് മുന്നണി ക്ഷണമില്ല. കഴിഞ്ഞ ദിവസമാണ് ആലപ്പുഴ ചാത്തനാട്ടെ വീട്ടിലത്തെി കെ.ആര്‍. ഗൗരിയമ്മയെ മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ കണ്ട് സംസാരിച്ചത്. പാര്‍ട്ടി പ്രതിനിധികളെ മുന്നണിയോഗത്തിലേക്ക് അയക്കണമെന്നും അഭ്യര്‍ഥിച്ചിരുന്നു.
എന്നാല്‍, ഏതാണ്ട് 20 വര്‍ഷമായി സി.പി.എമ്മിന്‍െറയും ഇടതുമുന്നണിയുടെയും ഒപ്പം നിന്ന ഐ.എന്‍.എല്ലിന് ക്ഷണമില്ല. വര്‍ഷങ്ങളായി തുടരുന്ന അവഗണനയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അമര്‍ഷത്തിലാണ്. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം മുന്നണി പ്രവേശ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് സി.പി.എം നേതാക്കള്‍ ഐ.എന്‍.എല്‍ നേതാക്കളെ അറിയിച്ചിരുന്നു. ഇതു കാരണമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തനിച്ചു മത്സരിക്കാനുള്ള തീരുമാനം നാഷനല്‍ ലീഗ് മാറ്റിയത്.
ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ കഴിയുകയും പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍െറ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ സി.പി.എമ്മിന്‍െറ വഞ്ചനക്കെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

No comments:
Post a Comment