Latest News

നടി പുഴുവരിച്ച നിലയില്‍ റോഡരികില്‍

ചെന്നൈ: സിനിമയില്‍ ഒരുകാലത്ത് തിളങ്ങിനിന്ന നടി നിഷ പുഴുവരിച്ച നിലയില്‍. നാഗപട്ടണത്തിനടുത്ത് നാഗൂര്‍ പള്ളിക്കു മുന്നിലാണ് നിഷയെ കണ്ടെത്തിയതെന്ന് തമിഴ്, തെലുങ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ബന്ധുക്കള്‍ ഉപേക്ഷിച്ചു കടന്നതാകാമെന്നാണ് പൊലീസിന്റെ നിഗമനം. ഇവിടെ ഇങ്ങനെ രോഗികളെ ഉപേക്ഷിക്കുക പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. നിഷയുടെ നില അറിഞ്ഞ് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി. മനുഷ്യാവകാശ കമ്മിഷന്‍ അംഗം അയച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുത്താണു നടപടി. 

നടിക്ക് എത്രയും പെട്ടെന്നു ചികില്‍സ ലഭ്യമാക്കാനും കമ്മിഷന്‍ നിര്‍ദേശിച്ചു. ചികില്‍സാ റിപ്പോര്‍ട്ട് നാലാഴ്ചയ്ക്കകം നല്‍കണം. 

ഒട്ടേറെ തമിഴ് സിനിമകളില്‍ നായികവേഷത്തില്‍ അഭിനയിച്ച നടിക്കാണ് ദുരവസ്ഥയെന്നും ഒരാള്‍പോലും അവരെ ശുശ്രൂഷിക്കാനില്ലാത്തതു ഞെട്ടിക്കുന്നുവെന്നും കമ്മിഷന്‍ പറഞ്ഞു. മമ്മൂട്ടി നായകനായ അയ്യര്‍ ദ ഗ്രേറ്റ് , മിമിക്‌സ് ആക്ഷന്‍ 500 ഉള്‍പ്പടെയുള്ള ചിത്രങ്ങളില്‍ അഭിനയിച്ച താരമാണ് നിഷ. 

കമലഹാസന്‍, രജനീകാന്ത് തുടങ്ങിയവരുടെ ചിത്രങ്ങളില്‍ നിഷ അഭിനയിച്ചിട്ടുണ്ട്. തമിഴിലെ പല പ്രമുഖ സംവിധായകരുടെയും ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മുസ്ലിം കുടുംബത്തില്‍ ജനിച്ച നിഷ സിനിമയില്‍ നിന്നു പെട്ടെന്ന് അപ്രത്യക്ഷയാവുകയായിരുന്നു. എയ്ഡ്‌സ് ബാധിതയായ നിഷയുടെ നില വളരെ മോശമാണെന്നും ഈച്ചയും പുഴുവും അരിച്ച നിലയിലാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.