Latest News

മന്തുരോഗ സമൂഹ ചികില്‍സാ പരിപാടിക്ക് തുടക്കമായി


പള്ളിക്കര: ദേശീയ മന്തുരോഗ നിവാരണ പരിപാടിയുടെ ഭാഗമായി നടത്തപ്പെടുന്ന മന്തുരോഗ സമൂഹ ചികില്‍സാ പരിപാടിക്ക് പള്ളിക്കര ഗ്രാമപഞ്ചായത്തിന്റെയും പാക്കം കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ തുടക്കമായി.

പരിപാടിയുടെ ഭാഗമായി വാര്‍ഡ് തല ഉദ്ഘാടനവും ജനകീയ കൂട്ടായ്മകളും മന്തുരോഗ പ്രതിരോധ ഗുളിക വിതരണവും സംഘടിപ്പിച്ചു. 12-ാം വാര്‍ഡ് ആലക്കോട് ഇ.എം.എസ് ഗ്രന്ഥാലയത്തില്‍ നടന്ന വാര്‍ഡ് തല ഉദ്ഘാടനം പഞ്ചായത്തംഗം ടി.നാരായണന്‍ നിര്‍വ്വഹിച്ചു. 

13-ാം വാര്‍ഡ് പാക്കം ടൗണില്‍ പഞ്ചായത്തംഗം കെ.ഗംഗയും, 17-ാം വാര്‍ഡ് തൊട്ടിയില്‍ പഞ്ചായത്തംഗം ഫാത്തിമ മൂസയും ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.ശ്രീകുമാര്‍, ജെ.പി.എച്ച്.എന്‍ കൊച്ചുറാണി സെബാസ്റ്റ്യന്‍ എന്നിവര്‍ ക്ലാസ്സെടുത്തു. പരിപാടിയുടെ ഭാഗമായി മന്തുരോഗ ബോധവല്‍ക്കരണ ഡോക്യുമെന്ററി പ്രദര്‍ശനവും ലഘുലേഖ വിതരണവും സംഘടിപ്പിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.