കാഞ്ഞങ്ങാട്: സര്‍വകലാശാലകളുടേത് ഉള്‍പ്പെടെ വ്യാജരേഖകള്‍ തയാറാക്കിയതിനു പിടിയിലായ ഐങ്ങോത്തെ ടി.രമേശനെ വിവിധ സ്‌റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ട വ്യാജപാസ്‌പോര്‍ട്ട് കേസുകളില്‍ പ്രതിചേര്‍ക്കും. വ്യാജപാസ്്‌പോര്‍ട്ട് നിര്‍മാണത്തില്‍ സഹായിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ്് ഇത്.
ഇത്തരം ഇരുന്നൂറ്റിയന്‍പതോളം കേസുകള്‍ കാസര്‍കോട് ജില്ലയില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ജില്ലയിലെ വ്യാജ പാസ്‌പോര്‍ട്ട് കേസുകള്‍ അന്വേഷിക്കുന്ന കോഴിക്കോട് ക്രൈംബ്രാഞ്ചിനു കീഴിലെ ആഭ്യന്തര സുരക്ഷാ ഏജന്‍സി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ജയിലിലെത്തി നടത്തിയ ചോദ്യം ചെയ്യലിലാണു രമേശന്റെ പങ്കാളിത്തം വ്യക്തമായത്.
ഡിവൈഎസ്പി പി.എന്‍.പ്രേംരാജ്, എസ്ഐമാരായ സെയ്ദലവി, അബൂബക്കര്‍ എന്നിവരാണു രമേശനെ ഒരുമണിക്കൂറോളം ചോദ്യം ചെയ്തത്. രമേശനെ കസ്റ്റഡിയില്‍ കിട്ടണമെന്ന് ആവശ്യപ്പെട്ടുക്രൈംബ്രാഞ്ച് നേരത്തേ ഹൊസ്ദുര്‍ഗ് കോടതിയെ സമീപിച്ചിരുന്നു. വ്യാജപാസ്‌പോര്‍ട്ട് നിര്‍മാണകേസുകളില്‍ രമേശനു നേരിട്ടു ബന്ധമുണ്ടെന്ന വിവരത്തെത്തുടര്‍ന്നായിരുന്നു ഇത്.
കസ്റ്റഡിയില്‍ നല്‍കുന്നതിനു പകരം, ജയിലിലെത്തി ചോദ്യംചെയ്യാന്‍ അവസരം നല്‍കുകയായിരുന്നു.

അതേസമയം, വ്യാജരേഖകള്‍ നിര്‍മിച്ചതുമായി ബന്ധപ്പെട്ട കേസില്‍ വിശദമായ ചോദ്യം ചെയ്യലിനു രമേശനെ കസ്റ്റഡിയില്‍ കിട്ടാന്‍ ഹൊസ്ദുര്‍ഗ് പൊലീസ് കോടതിയെ സമീപിച്ചു. ഇതു വ്യാഴാഴ്ച പരിഗണിക്കും
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment