തായന്നൂര്‍: കോടോം ബേളൂര്‍ പഞ്ചായത്തിലെ 15-ാം വാര്‍ഡിലെ പുതുതായി നിര്‍മ്മിച്ച കഞ്ചംകല്ല് റോഡ് ആറ് ലക്ഷത്തോളം രൂപ ചെലവില്‍ റോഡിന്റെ ഗുണഭോക്താക്കള്‍ സ്വരൂപിച്ച് നിര്‍മ്മിച്ചതാണ്. ഇരുപത്തിയെട്ടോളം കുടുംബങ്ങള്‍ക്ക് പ്രത്യക്ഷമായും, ഇരുന്നോറോളം കുടുംബങ്ങള്‍ക്ക് ഭാഗികമായും ഗുണപ്രദമാണ് പ്രസ്തുത റോഡ്. റോഡിന്റെ ഗുണഭോക്താക്കള്‍ സ്വരൂപിച്ചതാണ് ആറു ലക്ഷം രൂപ. ഇനി കാര്യക്ഷമമായ വികസനത്തിന് ത്രിതല പഞ്ചായത്തുകളുടെ സഹായം അനിവാര്യമാണ്.
വാര്‍ഡ് മെമ്പര്‍ ജോസ് ജോസഫിന്റെ അദ്ധ്യക്ഷതയില്‍ കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ വേണുഗോപാല്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.ഗോപാലന്‍, പഞ്ചായത്ത് മെമ്പര്‍ പി.ഗംഗാധരന്‍, തായന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.കരുണാകരന്‍ നായര്‍, മുസ്തഫ തായന്നൂര്‍, ടി.വി.രവീന്ദ്രന്‍, ബാലകൃഷ്ണന്‍ നമ്പ്യാര്‍, ശ്രീധരന്‍ നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment