ദുബൈ: ദുബൈ കെ.എം.സി.സി. ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റിയും എമിറേറ്റ്‌സ് ചാര്‍ട്ടേര്‍ഡ് അക്കൌണ്ട്‌സ് ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന 'ബിസിനസ് മീറ്റ് എമിറേറ്റ്‌സ് ബിസിനസ് എലൈറ്റ് 2015' ന്റെ ലോഗോ യു.എ.ഇ. കെ.എം.സി.സി സെന്‍ട്രല്‍ അഡ്വസറി ബോര്ഡ് വൈസ് ചെയര്‍മാന്‍ യഹിയ തളങ്കര എമിറേറ്റ്‌സ് ചാര്‍ട്ടേര്‍ഡ് അക്കൌണ്ട്‌സ് ഗ്രൂപ്പ് സി.ഇ.ഒ. സി.എ. മനു നായറിനു നല്‍കി പ്രകാശനം ചെയ്തു.
ജനുവരി അവസാന വാരത്തില്‍ ഷൈഖ് സായിദ് റോഡിലെ ക്രൌണ്‍ പ്ലാസ ഹോട്ടലിലാണ് സംഗമം നടക്കുന്നത്.
എക്‌സ്‌പൊ 2020 യുടെ മുന്നോടിയായി യു.എ.ഇ. യില്‍ രൂപപ്പെട്ടു വരുന്ന നിക്ഷേപ സംരംഭക സാധ്യതകളും റിസ്‌ക്കുകളും അവലോകനം ചെയ്യുന്നതോടൊപ്പം വിപണിയില്‍ മിതമായ നിരക്കില്‍ ലഭ്യമായ ഫണ്ടുകള്‍ കണ്ടെത്തി അനുയോജ്യമായ വ്യാപാര വ്യവസായ സംരംഭങ്ങള്‍ വിജയകരമായി വളര്‍ത്തിയെടുക്കുന്നതിന്റെ വിവിധ രീതികളെ കുറിച്ചുള്ള സാമ്പത്തിക മാനേജ്‌മെന്റ്റ് വിദഗ്ദരുടെ ക്ലാസ്സുകളും ഉണ്ടാകും.

വര്‍ഷങ്ങളുടെ പ്രയത്‌നം കൊണ്ട് ബിസിനസ്സിലൂടെ വിജയം കൈവരിച്ച അനുഭവസ്തരുടെയും പ്രോഫെഷനലുകളുടെയും സംഗമമായിരിക്കും ബിസിനസ് മീറ്റ്. അമ്പതിനായിരത്തിലധികം അംഗങ്ങളും സാമൂഹ്യ സേവന രംഗത്ത് മികച്ച പ്രവര്‍ത്തന പാടവവുമുള്ള മലയാളി പ്രവാസി സംഘടനയാണ് കെ.എം.സി.സി. ഓഡിറ്റിംഗ്, ഫിനാന്‍സ് സെര്‍വിസ് മേഖലകളില്‍ ഒന്നര പതിറ്റാണ്ടിലധികം യു.എ.ഇ യില്‍ പ്രവര്‍ത്തന പരിചയമുള്ളവരാണ് എമിറേറ്റ്‌സ് ചാര്‍ട്ടേര്‍ഡ് അക്കൌണ്ട്‌സ് ഗ്രൂപ്പ്.
ദുബൈ കെ.എം.സി.സി. ജില്ല, മണ്ഡലം ഭാരവാഹികളായ ടി.ആര്‍. ഹനീഫ്, ഷബീര്‍ കീഴൂര്‍, റാഫി പള്ളിപ്പുറം, ഇല്യാസ് കട്ടക്കാല്‍, അബ്ബാസ് കളനാട്, മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക, കെ.ജി.എന്‍. റൌഫ്, അഷറഫ് ബോസ്സ്, മുനീര്‍ പള്ളിപ്പുറം, ഒ.എം. അബ്ദുള്ള, എമിറേറ്റ്‌സ് ചാര്‍ട്ടേര്‍ഡ് അക്കൌണ്ട്‌സ് ഗ്രൂപ്പ് പാര്‍ട്ണര്‍മാരായ സി.എ. അജിത് കുമാര്‍, പ്രദീപ് സായ്, രാഗേഷ് മാട്ടുമ്മല്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment