കാസര്‍കോട് : ഭീഷണിപ്പെടുത്തി വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് ഭര്‍ത്താവ് മാനഭംഗപ്പെടുത്തിയെന്ന ഭാര്യയുടെ പരാതി വ്യാജമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഭാര്യ പ്രതിമാസം 6000 രൂപ വീതം ഭര്‍ത്താവിന് ജീവനാംശമായി നല്‍കണമെന്ന് കുടംബ കോടതി ഉത്തരവിട്ടു.
കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശി എന്‍. കെ. ശിവപ്രസാദിനെതിരെ വ്യാജ പരാതി നല്‍കിയതിന് ഭാര്യ നെല്ലിക്കുന്ന് സ്വദേശിയായ വി.എം. നിവ്യയെയാണ് കോടതി ശിക്ഷിച്ചത്.
2011 ജനുവരിയില്‍ പ്രണയവിവാഹിതരായി ആറു മാസത്തോളം ഒരുമിച്ചു ജീവിച്ച ശേഷം പിണങ്ങിപ്പിരിയുകായിരുന്നു. തുടര്‍ന്ന്, ശിവപ്രസാദ് തന്നെ തട്ടിക്കൊണ്ടു പോയി വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് മാനഭംഗപ്പെടുത്തിയെന്ന് കാണിച്ച് നിവ്യ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
എന്നാല്‍ വിശദമായ അന്വേഷണത്തില്‍ നിവ്യയുടെ പരാതി വ്യാജമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. തുടര്‍ന്ന് കേസ് പരിഗണിച്ച കാസര്‍കോട് കുടുംബക്കോടതി ജഡ്ജി പി.ഡി. ധര്മരാജന്റേതാണ് വിധി.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment