പാലാ: ദിശതെറ്റി നിയന്ത്രണം വിട്ടുവന്ന ആംബുലന്‍സ് ബൈക്കിലിടിച്ചു രണ്ടു യുവാക്കള്‍ മരിച്ചു. തൊടുപുഴ വെള്ളിയാമറ്റം വടക്കേമുളഞ്ഞനാല്‍ പരേതനായ മാത്യുവിന്റെ മകന്‍ ജോര്‍ജ് (ഉണ്ണി-38), വെള്ളിയാമറ്റം വെട്ടത്ത് പരേതനായ തോമസിന്റെ മകന്‍ ജോഷി (32) എന്നിവരാണു മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയോടെ പാലാ-തൊടുപുഴ റൂട്ടില്‍ പ്രവിത്താനം അല്ലപ്പാറ കുരിശുപള്ളിക്കു സമീപമായിരുന്നു അപകടം.
പാലായില്‍ നടക്കുന്ന ബൈബിള്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു ഇരുവരും. ബൈക്കിലിടിച്ച ആംബുലന്‍സ് സമീപത്തുള്ള മരത്തിലിടിച്ചു മറിഞ്ഞു. ആംബുലന്‍സിലുണ്ടായിരുന്ന ഇടുക്കി രാജകുമാരി നടുമറ്റം കള്ളികാട്ട് ജോയി (50), ഭാര്യ ചിന്നമ്മ (45), മകള്‍ ജിന്‍സി (20) എന്നിവര്‍ക്കു പരുക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെത്തുടര്‍ന്നു ജോയിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുവരികയായിരുന്നു.
രാജാക്കാട് വ്യാപാരി വ്യവസായി ഏകോപനസമിതിയുടേതാണ് ആംബുലന്‍സ്. ഡ്രൈവര്‍ സുമേഷ് ഓടിരക്ഷപ്പെട്ടു. ആംബുലന്‍സിന്റെ അമിത വേഗമാണ് അപകടത്തിനിടയാക്കിയതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. അയല്‍വാസികളും സുഹൃത്തുക്കളുമായ ഉണ്ണിയും ജോഷിയും ഞായറാഴ്ച രാവിലെ വെള്ളിയാമറ്റത്തുനിന്നു ജോഷിയുടെ ബൈക്കിലാണു പാലായ്ക്കു പുറപ്പെട്ടത്. മടങ്ങുംവഴി പാലായിലുള്ള ജോഷിയുടെ സഹോദരിയുടെ വീട്ടിലും ഇരുവരും കയറിയിരുന്നു.
കെഎസ്ആര്‍ടിസിയില്‍ ഡ്രൈവര്‍മാരായി ഇരുവര്‍ക്കും സിലക്ഷന്‍ ലഭിച്ചിരുന്നു. ജോര്‍ജിന്റെ മാതാവ് പരേതയായ ത്രേസ്യാമ്മ മൂന്നിലവ് നമ്പുടാകത്ത് കുടുംബാംഗമാണ്. സഹോദരങ്ങള്‍: ടോമി, സോജന്‍, വിത്സണ്‍, ആലീസ്, കുട്ടിയമ്മ, പരേതയായ സില്‍വി. ജോഷിയുടെ മാതാവ് മേരി എലിവാലി മറ്റത്തില്‍ കുടുംബാംഗം. സഹോദരങ്ങള്‍: ലിസി, ജോയി, മേഴ്‌സി, ടോമി, സിബി, ജോണി, ആന്‍സമ്മ, ലീലാമ്മ, ലില്ലിക്കുട്ടി, ജെസി.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment