ഉദുമ : ദേശീയ ഗണിതശാസ്ത്രദിനത്തില്‍ (ഡിസംബര്‍ 22) ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂളില്‍ ഗണിതശാസ്ത്ര പ്രദര്‍ശനം നടത്തി.
വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും തയ്യാറാക്കിയ 60ല്‍പരം കൗതുകകരമായ ഗണിത ശാസ്ത്രതത്വമനുസരിച്ചുള്ള മോഡലുകളും ചാര്‍ട്ടുകളും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ആകര്‍ഷിച്ചു.
ഇന്ത്യന്‍ ഗണിതശാസ്ത്രജ്ഞനായിരുന്ന ശ്രീനിവാസ രാമാനുജന്റെ 127-ാം ജന്മദിനമാണ് ദേശീയ ഗണിതശാസ്ത്രദിനമായി ആചരിച്ചത്. പ്രിന്‍സിപ്പല്‍ എം. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
അദ്ധ്യാപകരായ സുജിത്, സുമേഷ്, രജിത്ത്, ജയന്‍, രേഷ്മ, സുധീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment