Latest News

നബിദിനം ജനുവരി മൂന്നിന്

കാസര്‍കോട്: റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ റബീഉല്‍ അവ്വല്‍ ഒന്ന് ഡിസംബര്‍ 23 ചൊവ്വാഴ്ച.

 അതനുസരിച്ച് മീലാദുശരീഫ് (റബീഉല്‍ അവ്വല്‍ 12) ജനുവരി മൂന്ന് ശനിയാഴ്ചയായിരിക്കുമെന്ന് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, കെ പി ഹംസ മുസ്‌ലിയാര്‍, എന്‍ അലി മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, ബേപ്പൂര്‍ ഖാസി പി ടി അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, ഉഡുപ്പി, ബേക്കല്‍ ഹദ്ദാദ് നഗര്‍ ഖാസി ബേക്കല്‍ ഇബ്രാഹിം മുസ്‌ല്യാര്‍, ഉളളാള്‍ ഖാസി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍, സംയുക്ത ഖാസി സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, ഉദുമ പടിഞ്ഞാല്‍, എരോല്‍ ഖാസി സി.എ മുഹമ്മദ് കുഞ്ഞി മുസ്‌ല്യാര്‍, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍,  ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാസര്‍കോട് ഖാസി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ക്കു വേണ്ടി നാഇബ് ഖാസി അബ്ദുല്‍മജീദ് ബാഖവി, കീഴൂര്‍- മംഗലൂരു സംയുക്ത ജമാഅത്ത് ദക്ഷിണ കന്നട ജില്ല ഖാസി ത്വാഖ അഹ്മദ് അല്‍ അസ്ഹരി തുടങ്ങിയവര്‍ അറിയിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.