ബേക്കല്‍: ഫേസ്ബുക്ക് ചാറ്റിംഗിലൂടെ പരിചയപ്പെടുകയും തുടര്‍ന്ന് പ്രണയത്തിലാവുകയും ചെയ്ത കോഴിക്കോട് സ്വദേശിയായ യുവാവിനോടൊപ്പം പനയാല്‍ സ്വദേശിനിയായ ഭര്‍തൃമതി നാടുവിട്ടു.
വളപട്ടണത്തെ ഒരു സ്ഥാപനത്തില്‍ ജോലിചെയ്യുന്ന പനയാലിലെ മനോഹരന്റെ ഭാര്യ മിനിയാണ് (33)കോഴിക്കോട് വളാഞ്ചേരിയിലെ നൗഫലിനോടൊപ്പം നാടുവിട്ടത്.
പനയാലിലെ ക്വാര്‍ട്ടേഴ്‌സില്‍ കുടുംബസമേതം താമസിക്കുന്ന മിനി ഡിസംബര്‍ 19നാണ് താമസസ്ഥലത്ത് നിന്നും ഇറങ്ങിയത്.
പനയാലിലെ ക്വാര്‍ട്ടേഴ്‌സില്‍ കുടുംബസമേതം താമസിക്കുന്ന മിനി ഡിസംബര്‍ 19നാണ് താമസസ്ഥലത്ത് നിന്നും ഇറങ്ങിയത്.
ബന്ധുവീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ഇറങ്ങിയ മിനി പിന്നീട് തിരിച്ചു വന്നില്ല. വിവരമറിഞ്ഞ് മനോഹരന്‍ വളപട്ടണത്ത് നിന്നും പനയാലിലെത്തുകയും മിനിയുടെ തിരോധാനം സംബന്ധിച്ച് ബേക്കല്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
നൗഫല്‍ എന്ന യുവാവിനോടൊപ്പം മിനി പോയതായി സംശയിക്കുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കി. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ മിനി ഫേസ്ബുക്ക് ചാറ്റിംഗ് വഴി നൗഫലുമായി പരിചയപ്പെടുകയും പ്രണയത്തിലാവുകയുമായിരുന്നുവെന്ന് വ്യക്തമായി. ഇരുവരെയും കണ്ടെത്തുന്നതിന് സൈബര്‍സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment