കുവൈത്ത് സിറ്റി: ഫിലിപ്പിനോ യുവതിയെ കൊലപ്പെടുത്തിയശേഷം അവര്‍ താമസിച്ചിരുന്ന ഫ് ളാറ്റിന് തീവച്ച കേസില്‍ പിടിയിലായ മൂന്ന് മലയാളി യുവാക്കളെയും നിരപരാധികളെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കുവൈത്തിലെ ക്രിമിനല്‍ കോടതി വിട്ടയച്ചു.
കോഴിക്കോട് സ്വദേശികളാണ് യുവാക്കള്‍. താമരശ്ശേരി സ്വദേശി അജിത് അഗസ്റ്റിന്‍, ഈങ്ങാപ്പുഴ സ്വദേശി ടിജോ തോമസ്, ബാലുശ്ശേരി സ്വദേശി മുഹമ്മദ് തുഫൈല്‍ എന്നിവരെയാണ് കോടതി വെറുതെവിട്ടത്. ജസ്റ്റിസ് മിതബ അല്‍ ആര്‍ദിയുടെ ബഞ്ചിന്റേതാണ് വിധി.
2014 ഫിബ്രവരി 14 നാണ് ഫര്‍വാനിയയിലെ പാകിസ്താന്‍ സ്‌കൂളിന് സമീപമുള്ള ബഹുനില കെട്ടിടത്തിലെ ഫ്ലൂറ്റിന് തീപ്പിടിക്കുകയും അവിടെ താമസിച്ചിരുന്ന ഫിലിപ്പീന്‍സ് യുവതി ഇസ്ത്രീല കാബകുജാന്‍ എന്ന ജമീല ഗോണ്‍സാലസിനെ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തത്.

തീപ്പിടിത്തത്തെ തുടര്‍ന്നുണ്ടായ സ്വാഭാവിക മരണം ആണെന്ന് ആയിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ തീപ്പിടിത്തത്തിന് മുമ്പുതന്നെ യുവതി മരിച്ചിരുന്നുവെന്ന് ഫോറന്‍സിക് പരിശോധനയിലാണ് വ്യക്തമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംഭവ സ്ഥലത്തുനിന്ന് തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചതിനെത്തുടര്‍ന്നാണ് മലയാളി യുവാക്കള്‍ പിടിയിലായത്.
പലിശയ്ക്ക് പണം കടംകൊടുത്തിരുന്ന യുവതിയില്‍നിന്ന് വന്‍ തുക വാങ്ങിയ അജിത് പണം തിരികെ നല്‍കാതിരിക്കാന്‍ യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും തെളിവ് നശിപ്പിക്കാന്‍ സുഹൃത്തുക്കളുടെ സഹായത്തോടെ ഫ് ളാറ്റിന് തീവച്ചുവെന്നും ആയിരുന്നു പ്രോസിക്യൂഷന്‍ കേസ്. കുവൈത്തിലെ പ്രമുഖ ബേക്കറിയില്‍ ജോലിചെയ്യുന്ന അജിത്ത് ഫിലിപ്പിനോ യുവതിയുടെ ഇടനിലക്കാരനായിരുന്നു. പലര്‍ക്കും പണം യുവതിയില്‍നിന്ന് വാങ്ങി കടം നല്‍കയിരുന്നു. അജിത്തിന്റെ സഹപ്രവര്‍ത്തകര്‍ ആയിരുന്നു ടിജോ തോമസും തുഫൈലും. ക്രിമിനല്‍ കോടതി വിചാരണ പൂര്‍ത്തിയാക്കിയ ശേഷമാണ് വിധി പ്രസ്താവിച്ചത്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment