മലപ്പുറം: കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് വി.എസ്. ജോയ് വിവാഹിതനായി. നിലമ്പൂര്‍ ഉപ്പട മുത്തൂറ്റ് വീട്ടില്‍ ജോസഫ് ജോര്‍ജിന്‍െറയും അന്നമ്മ ജോസഫിന്‍െറയും മകള്‍ ഡോ. ലയ ജോസഫാണ് വധു.
നിലമ്പൂര്‍ വെള്ളിമുറ്റം സ്വദേശി വലിയപാടത്ത് സേവ്യറിന്‍െറയും മറിയാമ്മയുടെയും മകനാണ് ജോയ്.
വധൂഗൃഹത്തില്‍ നടന്ന വിവാഹചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, കെ.സി. ജോസഫ്, കെ. ബാബു, എ.പി. അനില്‍കുമാര്‍, എം.പിമാരായ എം.ഐ. ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ്, ആന്‍േറാ ആന്‍റണി, എം.എല്‍.എമാരായ ബെന്നി ബെഹനാന്‍, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, വി.ടി. ബല്‍റാം, പി.കെ. ബഷീര്‍, ഹൈബി ഈഡന്‍, മുന്‍ എം.പിമാരായ എ.സി. ജോസ്, പി.വി. അബ്ദുല്‍ വഹാബ്, എന്‍.എസ്.യു ദേശീയ പ്രസിഡന്‍റ് റോജി ജോണ്‍, സെക്രട്ടറി ശരത്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസ്, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ്, യൂത്ത്ലീഗ് ദേശീയ കണ്‍വീനര്‍ പി.കെ. ഫിറോസ്, സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.എച്ച്. ഇഖ്ബാല്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. ടി. സിദ്ദീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment