പൊയിനാച്ചി: മയിലാട്ടിയിലെ ഫ്‌ലൈവുഡ് ഫാക്ടറിക്ക് തീപിടിച്ചെന്ന സന്ദേശത്തെത്തുടര്‍ന്ന് സ്ഥലത്ത് കുതിച്ചെത്തിയ അഗ്നിരക്ഷാസേന വെറുതെ മടങ്ങി.
ശനിയാഴ്ച ഉച്ചയോടെയാണ് കാസര്‍കോട് അഗ്നിരക്ഷാകേന്ദ്രത്തിലേക്ക് ഫാക്ടറി കത്തുകയാണെന്ന് വിളിവന്നത്. സ്റ്റേഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ രണ്ടുയൂണിറ്റ് അഗ്നിരക്ഷാവാഹനവും കാഞ്ഞങ്ങാട്ടുനിന്ന് മറ്റൊരു യൂണിറ്റും മയിലാട്ടിയിലേക്ക് പാഞ്ഞു. ഫാക്ടറി സമുച്ചയത്തിനുസമീപം പുല്ലിനായിരുന്നു ചെറിയതോതില്‍ തീപിടിച്ചിരുന്നത്. ഇത് ഫാക്ടറിയിലേക്ക് പടരാനും സാദ്ധ്യതയില്ലായിരുന്നു.
എല്ലാ വേനലിലും ഇവിടെ പലപ്പോഴായി തീപിടിക്കാറുണ്ട്. കഴിഞ്ഞതവണ വന്നപ്പോള്‍ ഫാക്ടറിക്ക് സമീപത്തെ കാട് മുന്‍കൂറായി വെട്ടിമാറ്റാന്‍ അഗ്നിരക്ഷാസേനാ അധികൃതര്‍ നിര്‍ദേശിച്ചായിരുന്നു മടങ്ങിയത്.
ഇത് ഗൗനിക്കാത്തതാണ് ശനിയാഴ്ചത്തെ തീപിടിത്തത്തിന് കാരണം. ഫാക്ടറിയിലെ മറുനാടന്‍തൊഴിലാളികള്‍ തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ട ഉടനെ അത് കെടുത്തുകയും ചെയ്തിരുന്നു. അഗ്നിരക്ഷാവാഹനം സൈറണ്‍ മുഴക്കി എത്തിയപ്പോഴാണ് സമീപവാസികള്‍പോലും സംഭവമറിയുന്നത്.
ഫാക്ടറിയിലെ തൊഴിലാളികള്‍ ലാഘവത്തോടെ സന്ദേശംനല്കിയതാണ് വിനയായത്. ആദ്യമെത്തിയ കാസര്‍കോട് യൂണിറ്റ് കാഞ്ഞങ്ങാട്ടുനിന്ന് പുറപ്പെട്ട മറ്റൊരു വാഹനത്തെ വഴിയില്‍ തിരിച്ചയക്കുകയായിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment