Latest News

സമസ്ത ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോഴ്‌സ് ഉദ്ഘാടനം ചെയ്തു

മനാമ : ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ബഹറൈനില്‍ എത്തിയ കേരള വഖഫ് ബോര്‍ഡ് ചെയര്‍മാനും സുന്നീ മഹല്ല് ഫെഡറേഷന്‍ മലപ്പുറം ജില്ലാ പ്രസിഡന്റുമായ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ക്ക് സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍ കേന്ദ്രകമ്മിറ്റി പാകിസ്ഥാന്‍ ക്ലബ്ബില്‍ സ്വീകരണം നല്‍കി.

പരിപാടിയോടനുബന്ധിച്ച് മനാമ ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ കേന്ദ്ര മദ്രസ ആസ്ഥാനമായി തുടക്കം കുറിക്കുന്ന ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോഴ്‌സിന്റെ ഉദ്ഘാടനം തങ്ങള്‍ നിര്‍വഹിച്ചു. സമുദായത്തിന്റെ പുരോഗതിയില്‍ കേരളീയ സമൂഹത്തിന് നേടാന്‍ സാധിച്ച ഔന്നത്യം വിജ്ഞാന സ്ഥാപനങ്ങളുടെ നിസ്തുലമായ സേവനങ്ങളാണെന്നും ക്രിയാത്മകമായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഓരോ വിദ്യാഭ്യാസ സ്ഥാപനവും മുന്നോട്ട് വെക്കുന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനാവൂ എന്നും അദ്ദേഹം ഉദ്‌ബോദിപ്പിച്ചു.

കുന്നോത്ത് കുഞ്ഞബ്ദുള്ള ഹാജിയുടെ അധ്യക്ഷതയില്‍ സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗം അഹ്മദ് അബ്ദുല്‍ വാഹിദ് അല്‍ ഖറാത്വ മുഖ്യാതിഥിയായിരുന്നു.

സയ്യിദ് റശീദലി തങ്ങള്‍ക്കുള്ള ഉപഹാര സമര്‍പ്പണം സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങളും അഹ്മദ് അബ്ദുല്‍ വാഹിദ് അല്‍ ഖറാത്വക്കുള്ള ഉപഹാര സമര്‍പ്പണം സയ്യിദ് റശീദലി തങ്ങളും നിര്‍വഹിച്ചു. കെ.എം.സി.സി പ്രസിഡന്റ് എസ്.വി ജലീല്‍ ആശംസാ പ്രസംഗം നടത്തി.

വി.കെ കുഞ്ഞിമുഹമ്മദ് ഹാജി, എം.സി മുഹമ്മദ് മൗലവി, സൈദലവി മുസ്‌ലിയാര്‍, മുസ്തഫാ കളത്തില്‍, ശഹീര്‍ കാട്ടാമ്പള്ളി, മൂസ മൗലവി വൂര്‍, അബ്ദുറ ഹ്മാന്‍ ഹാജി, അശ്‌റഫ് കാട്ടില്‍പീടിക, ശറഫുദ്ധീന്‍ മാരായമംഗലം, ഹാശിം കോക്കല്ലൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഹാഫിള് ശറഫുദ്ധീന്‍ മൗലവിയുടെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയില്‍ ഉമറുല്‍ ഫാറൂഖ് ഹുദവി സ്വാഗതവും എസ്.എം അബ്ദുല്‍ വാഹിദ് നന്ദിയും പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.