പരിയാരം: കുട്ടുകാരോപ്പം തെയ്യം കാണാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോളയാട് സ്വദേശി ഇസ്മായിലിന്റെ മകന്‍ അന്‍സാര്‍ (32) ന്റെ മൃതദേഹമാണ് ഏര്യം പുഴയില്‍ കണ്ടെത്തിയത്.
ബുധനാഴ്ച കാലത്താണ് സംഭവം. വണ്ടിയില്‍ ഫ്രൂട്‌സ് വില്‍പ്പനക്കാരനാണ് അന്‍സാര്‍. ഏര്യം പുലിയൂര്‍ കാവിലെ തെയ്യം കാണാന്‍ മൂന്ന് കൂട്ടുകാരോടൊപ്പം വന്നതായിരുന്നു.
കാലത്ത് ആറ് മണിയോടെ മലമൂത്ര വിസര്‍ജനത്തിന് പോയസമയം അബദ്ധത്തില്‍ പുഴയില്‍ വീണതാണെന്ന് പോലീസ് സംശയിക്കുന്നു. പരിയാരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കാലത്ത് ആറ് മണിയോടെ മലമൂത്ര വിസര്‍ജനത്തിന് പോയസമയം അബദ്ധത്തില്‍ പുഴയില്‍ വീണതാണെന്ന് പോലീസ് സംശയിക്കുന്നു. പരിയാരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മോര്‍ച്ചറിയിലേക്ക് മാറ്റി.
No comments:
Post a Comment