കാഞ്ഞങ്ങാട്: ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടി മരണപ്പെട്ടു. ഒന്നാം പിറന്നാളിന് രണ്ട് ദിവസം മുമ്പാണ് നാട്ടുകാരെയും വീട്ടുകാരെയും ഒന്നടങ്കം കരയിപ്പിച്ച് മടിക്കൈ കാരളിയിലെ ഗള്‍ഫുകാരനായ സുഭാഷിന്റെയും ശ്രീജിതയുടെയും മകനായ ദീക്ഷിത് ട്യൂമര്‍ ബാധിച്ച് മരണപ്പെട്ടത്.
ഒരാഴ്ച മുമ്പ് പൊടുന്നനെ അബോധാവസ്ഥയിലായ ദീക്ഷിതിനെ വീട്ടുകാര്‍ ജില്ലാ ആശുപത്രിയിലെ കുട്ടികളെ ഡോക്ടറെ വീട്ടില്‍ ചെന്ന് കാണിക്കുകയും ഡോക്ടര്‍ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ എത്തിച്ച കുഞ്ഞിന് മതിയായ ചികിത്സ നല്‍കാന്‍ കാഷ്യാലിറ്റി ഡോക്ടര്‍ തയ്യാറായിരുന്നില്ല. ഡോക്ടറുടെ കനിവും കാത്ത് ഒരു മണിക്കൂറോളം അവിടെ തങ്ങിയ വീട്ടുകാര്‍ കുഞ്ഞിനെ പിന്നീട് കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിക്കുകയും അവിടെ നിന്ന് പരിയാരം ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.
ആറ് ദിവസത്തോളം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ദീക്ഷിത് ചൊവ്വാഴ്ച വൈകിട്ടാണ് മരണപ്പെട്ടത്. മകന്റെ അസുഖ വിവരമറിഞ്ഞ് രണ്ട് ദിവസം മുമ്പാണ് സുഭാഷ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. വ്യാഴാഴ്ചയാണ് ദീക്ഷിതിന്റെ ഒന്നാം പിറന്നാള്‍.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഒരാഴ്ച മുമ്പ് പൊടുന്നനെ അബോധാവസ്ഥയിലായ ദീക്ഷിതിനെ വീട്ടുകാര്‍ ജില്ലാ ആശുപത്രിയിലെ കുട്ടികളെ ഡോക്ടറെ വീട്ടില്‍ ചെന്ന് കാണിക്കുകയും ഡോക്ടര്‍ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ എത്തിച്ച കുഞ്ഞിന് മതിയായ ചികിത്സ നല്‍കാന്‍ കാഷ്യാലിറ്റി ഡോക്ടര്‍ തയ്യാറായിരുന്നില്ല. ഡോക്ടറുടെ കനിവും കാത്ത് ഒരു മണിക്കൂറോളം അവിടെ തങ്ങിയ വീട്ടുകാര്‍ കുഞ്ഞിനെ പിന്നീട് കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിക്കുകയും അവിടെ നിന്ന് പരിയാരം ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.
ആറ് ദിവസത്തോളം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ദീക്ഷിത് ചൊവ്വാഴ്ച വൈകിട്ടാണ് മരണപ്പെട്ടത്. മകന്റെ അസുഖ വിവരമറിഞ്ഞ് രണ്ട് ദിവസം മുമ്പാണ് സുഭാഷ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. വ്യാഴാഴ്ചയാണ് ദീക്ഷിതിന്റെ ഒന്നാം പിറന്നാള്‍.
No comments:
Post a Comment