കാഞ്ഞങ്ങാട്: ഫേസ്ബുക്ക് പ്രണയത്തെ തുടര്‍ന്ന് യുവാവിനോടൊപ്പം നാടുവിട്ട ഭര്‍തൃമതി കോടതിയില്‍ നിന്ന് മാതാവിനോടൊപ്പം പോയി.
വളപട്ടണത്തെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പനയാലിലെ മനോഹരന്റെ ഭാര്യ മിനിയാണ് (32) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതിയില്‍ നിന്ന് മാതാവിനോടൊപ്പം വീട്ടിലേക്ക് പോയത്.
ഫേസ്ബുക്ക് ചാറ്റിംഗിലൂടെ പരിചയപ്പെട്ട കോഴിക്കോട് വളാഞ്ചേരി സ്വദേശിയായ നൗഫലിനോടൊപ്പം ഡിസംബര്‍ 19നാണ് മിനി നാടുവിട്ടത്. മനോഹരന്റെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുക്കുകയും സൈബര്‍സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തുകയും ചെയ്തതോടെ ഇരുവരും മുംബൈയില്‍ ഉള്ളതായി സൂചന ലഭിച്ചിരുന്നു. ഇതിനിടെ നൗഫലിന്റെ തിരോധാനം സംബന്ധിച്ച് വളാഞ്ചേരി പോലീസിലും പരാതി ലഭിച്ചിരുന്നു. ഇരുവരെയും വളാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും മിനിയെ ബേക്കല്‍ പോലീസിന് കൈമാറുകയുമാണുണ്ടായത്.
നൗഫല്‍ തന്റെ സുഹൃത്താണെന്നും മുംബൈയിലേക്കും മറ്റും തങ്ങള്‍ വിനോദയാത്ര പോയതാണെന്നും മറ്റ് ഉദ്ദേശങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും മിനി പോലീസിന് മൊഴി നല്കി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കപ്പെട്ട മിനി താന്‍ വീട്ടുകാര്‍ക്കൊപ്പം പോകാനാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി.കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടതിനെ തുടര്‍ന്ന് മിനി മാതാവിനോടെപ്പം പോയി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment