അമ്പലത്തറ: കാമുകനോടൊപ്പം ഒളിച്ചോടിയ ഭര്‍തൃമതി മകളെയും കൂട്ടി നാട്ടില്‍ തിരിച്ചെത്തി.
പുല്ലൂര്‍ കേളോത്തെ കെ പി ബാലന്റെ മകള്‍ കെ ദിവ്യയാണ് (29) തിങ്കളാഴ്ച വൈകുന്നരം അഞ്ചുവയസ്സുള്ള മകളെയും കൂട്ടി നാട്ടില്‍ തിരിച്ചെത്തിയത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
പുല്ലൂര്‍ കേളോത്തെ കെ പി ബാലന്റെ മകള്‍ കെ ദിവ്യയാണ് (29) തിങ്കളാഴ്ച വൈകുന്നരം അഞ്ചുവയസ്സുള്ള മകളെയും കൂട്ടി നാട്ടില്‍ തിരിച്ചെത്തിയത്.
തുടര്‍ന്ന് അമ്പലത്തറ പോലീസ് സ്റ്റേഷനില്‍ ഹാജരായി. സുഹൃത്തിന്റെ വീട്ടിലേക്കാണ് താന്‍ കുട്ടിയെയും കൂട്ടി പോയതെന്നും വീട്ടുകാര്‍ക്കൊപ്പം പോകാനാണ് താല്പര്യമെന്നും ദിവ്യ പോലീസിനെ അറിയിച്ചു. ദിവ്യയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി.
വീട്ടുകാര്‍ക്കൊപ്പം പോകാനാണ് ആഗ്രഹമെന്ന് ദിവ്യ കോടതിയെയും അറിയിച്ചു. ഇതേ തുടര്‍ന്ന് കോടതി യുവതിയെ സ്വന്തം ഇഷ്ടത്തിന് വിട്ടു. ഗള്‍ഫുകാരനായ ബങ്കളത്തെ കൃഷ്ണന്റെ ഭാര്യയാണ് ദിവ്യ.
കൃഷ്ണനുമായി അകന്ന് സ്വന്തം വീട്ടില്‍ താമസിക്കുന്ന ദിവ്യ കുട്ടിയെയും കൂട്ടി കാമുകനായ ഷാജിയോടൊപ്പം ഒളിച്ചോടിയതായി കാണിച്ച് പിതാവ് ബാലന് അമ്പലത്തറ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കൃഷ്ണന് ദിവ്യയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിന് കാസര്‍കോട് കുടുംബകോടതിയില്‍ ഹരജി നല്‍കിയതിന് പിറകെയാണ് ഷാജിക്കൊപ്പം ദിവ്യ ഒളിച്ചോടിയത്.
No comments:
Post a Comment