Latest News

കോടിയേരിയില്‍ സംഘര്‍ഷം; പോലീസിന് നേരെ കല്ലേറ്

കണ്ണൂര്‍ : കോടിയേരിയില്‍ സിപിഎം-ബിജെപി സംഘര്‍ഷം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിന് നേരെ കല്ലേറ്. രണ്ടുപേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി പത്തരമണിയോടെയാണ് സംഭവം. 

കല്ലേറില്‍ പരിക്കേറ്റ സിവില്‍ പോലീസ് ഓഫീസര്‍ രതീഷിനെ (30) തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലും സി പിഎം പ്രവര്‍ത്തകന്‍ വിനോദിനെ (40) തലശ്ശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

സി പി എം ഏരിയാസമ്മേളനത്തോടനുബന്ധിച്ച് കൊടിതോരണങ്ങളും കെട്ടുകയായിരുന്ന സി പി എം പ്രവര്‍ത്തകരെ ഒരു സംഘം ബി ജെ പി പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. ഇരുവിഭാഗവും സംഘടിച്ച വിവരമറിഞ്ഞ് ന്യൂമാഹി പോലീസ് സംഘം സ്ഥലത്തെത്തി. പോലീസ് എത്തിയ ഉടനെ അക്രമി സംഘം ഇരുട്ടിന്റെ മറവില്‍ കല്ലെറിയുകയായിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.