ഉദുമ: കേടായ ഇലക്‌ട്രോണിക്‌സ് ഉപകരണം നന്നാക്കി നല്‍കാത്തതിന് ഇലക്‌ട്രോണിക്‌സ് കമ്പനിക്കെതിരെ കാസര്‍കോട് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം കേസ്സെടുത്തു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഉദുമ സായി നിവാസില്‍ കുമാരന്‍ 2009ല്‍ പാലക്കുന്നിലെ ഒരു ഇലക്‌ട്രോണിക്‌സ് കടയില്‍ നിന്നും 10000 രൂപ മുടക്കി എല്‍. ജി കമ്പനിയുടെ ഡി.വി.ഡി & വി.സി.ഡി റിസീവര്‍ വാങ്ങിയിരുന്നു. ഇത് കേടായപ്പോള്‍ സര്‍വ്വീസിനായി കുമാരന്‍ കമ്പനിയെ സമീപിച്ചു. ഉപകരണത്തിന്റെ ബോര്‍ഡ് മാററണമെന്നും അതിന് 1000 രൂപ വേണ്ടിവരുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.
ഇതിന് കുമാരന്‍ തയ്യാറായെങ്കിലും ബോര്‍ഡ് കമ്പനിയില്‍ സ്റ്റോക്കില്ലെന്ന് പറഞ്ഞ് നന്നാക്കാതെ ഉപകരണം തിരിച്ചു നല്‍കി കമ്പനി ഒഴിഞ്ഞു മാറുകയായിരുന്നു.
ഇതിനെതിരെ കുമാരന്‍ കാസര്‍കോട് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം മുമ്പാകെ പരാതി നല്‍കുകയായിരുന്നു. പരാതി ഫയലില്‍ സ്വീകരിച്ച ഫോറം എതിര്‍ കക്ഷിക്ക് നോട്ടീസ് അയക്കുകയും ചെയ്തു.
No comments:
Post a Comment