Latest News

കാസര്‍കോട് യുവാവ് കുത്തേററ് മരിച്ചു



കാസര്‍കോട്: കാസര്‍കോട് ചക്കരബസാറിനും മുസ്ലിംലീഗ് ഓഫീസിനും ഇടയിലെ ബെഡ് സെന്റര് കടയില് കയറി യുവാവിനെ കുത്തിക്കൊന്നു. തളങ്കര കുന്നിലിലെ സൈനുല്‍ ആബിദാണ് (24) കുത്തേറ്റ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9.30 നാണ് സംഭവം.

ആബിദ് കട അടയ്ക്കാനായി സാധനങ്ങള്‍ അകത്ത് കൊണ്ടുവെക്കുന്നതിനിടയിലാണ് കുത്തേറ്റത്. പിറകില് നിന്നാണ് ആദ്യം കുത്തിയതെന്നാണ് സംശയം. അഞ്ച് കുത്തേറ്റു. കസേരകള്‍ മറിഞ്ഞുവീഴുന്ന ശബ്ദവും നിലവിളിയും കേട്ട് തൊട്ടടുത്ത കടയിലുള്ളവര്‍ എത്തുമ്പോള്‍ ചിലര് കടയില് നിന്ന് ഇറങ്ങി ഓടുന്നതാണ് കണ്ടത്. ട്രാഫിക് ജങ്ഷന് വഴിയാണ് സംഘം ഓടിയത്. 25ല് താഴെ പ്രായമുള്ള 5 പേരാണുണ്ടായിരുന്നതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ട്രാഫിക് ജങ്ഷനില് സ്ഥാപിച്ച പൊലീസ് ക്യാമറയില്‍ പ്രതികളുടെ ഫോട്ടോ പതിയാനുള്ള സാധ്യതയുള്ളതിനാല് പെട്ടെന്ന് തിരിച്ചറിയാന് കഴിഞ്ഞേക്കും.

കടയിലേക്ക് ആദ്യം ഓടിയെത്തിയ രണ്ടുപേര്‍ ചേര്‍ന്നാണ് ആബിദിനെ അതുവഴി വന്ന ഓട്ടോയില്‍ കയറ്റി ആസ്പത്രിയില്‍ എത്തിച്ചത്. എങ്ങനെയെങ്കിലും ആസ്പത്രിയിലെത്തിക്കൂ എന്ന് ആബിദ് ഓടിക്കൂടിയവരോട് പറഞ്ഞിരുന്നു. ഓട്ടോയില്‍ കയറ്റിയ ശേഷം ആരാണ് കുത്തിയതെന്ന് ചോദിക്കുമ്പോഴേക്കും അബോധാവസ്ഥയിലായിരുന്നു. ആബിദിനെ കെയര്‍വെയര്‍
ആസ്പത്രിയിലാണ് ആദ്യം എത്തിച്ചത്. നില ഗുരുതരമായതിനാല്‍ ഉടന് മംഗലാപുരം ആസ്പത്രിയിലെത്തിക്കാന്‍ ഡോക്ടര് ആവശ്യപ്പെട്ടു.
മംഗലാപുരം യൂണിറ്റി ആസ്പത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം അതേ ആംബുലന്‍സില്‍ അര്ധരാത്രിയോടെ കാസര്‍കോട്ടേക്ക് എത്തിക്കുകയായിരുന്നു.
ഏറെക്കാലമായി സമാധാനാന്തരീക്ഷത്തിലായിരുന്ന കാസര്‍കോട് നഗരത്തില് നടന്ന കൊലപാതകം ജനങ്ങളെ ഞെട്ടിച്ചിരിക്കയാണ്. അക്രമവും കൊലപാതകവും നടത്തി അരാജകത്വം ഉണ്ടാക്കുന്ന ഒരു സംഘമാണ് കൃത്യം നടത്തിയതെന്ന് സംശയമുണ്ട്. പ്രതികളെ പിടിക്കാന് പൊലീസ് ഊര്‍ജിതമായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതികള്‍ ജില്ല വിട്ടുപോകാതിരിക്കാന് പഴുതുകള്‍ അടച്ചുള്ള അന്വേഷണമാണ് നടക്കുന്നത്.
കാസര്‌കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലും പൊലീസ് കാവല്‍ ഏര്‌പ്പെടുത്തി.
UPDATE
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.