ചെറുവത്തൂര്‍: പാലക്കാട്ടെ മാവോയിസ്റ്റ് ആക്രമണവുമായി ബന്ധപ്പെട്ടു പൊലീസ് അറസ്റ്റ് ചെയ്ത കാസര്‍കോട് സ്വദേശികളുടെ വീടുകളില്‍ അന്വേഷണ സംഘം പരിശോധന നടത്തി. മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുള്ള ലഘുലേഖകളും പോസ്റ്ററുകളും ഗൂര്‍ഖകള്‍ ഉപയോഗിക്കുന്ന തരത്തിലുള്ള കത്തിയും ഇവരുടെ വീടുകളില്‍ നിന്നു കണ്ടെടുത്തിട്ടുണ്ട്.
ചെറുവത്തൂര്‍ തിമിരി സ്വദേശി ശ്രീകാന്ത് പ്രഭാകരന്‍, തെക്കേ തൃക്കരിപ്പൂര്‍ ഇളമ്പച്ചി തെക്കുമ്പാട്ട് അരുണ്‍ ബാലന്‍ എന്നിവരുടെ വീടുകളിലാണു പൊലീസ് സംഘം പരിശോധന നടത്തിയത്. ശ്രീകാന്തിന്റെ വീട്ടില്‍ നിന്നു മാവോയിസ്റ്റ് സംഘടനയുമായി ബന്ധമുള്ള ലഘുലേഖകളും ഗൂര്‍ഖാക്കത്തിയും കണ്ടെത്തി. വയനാട്ടില്‍ ഗവ. കോളജില്‍ ബിഎഡിനു പഠിക്കുന്ന ശ്രീകാന്തിനു മാവോയിസ്റ്റ് സംഘവുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. ഇടതുപക്ഷ അനുഭാവിയായ ശ്രീകാന്ത് ചെറുവത്തൂരിലെ പാരലല്‍ കോളജില്‍ അധ്യാപകനായും ജോലിചെയ്യുന്നുണ്ട്.
അരുണ്‍ ബാലന്റെ വീട്ടില്‍ നിന്നു മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകളും ലഘുലേഖകളും കണ്ടെടുത്തു. അരുണിന്റെ വീട്ടില്‍ നിന്നു കണ്ടെത്തിയ ലാപ്‌ടോപ്പും പൊലീസ് പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു. എസ്എഫ്‌ഐയിലും ഡിവൈഎഫ്‌ഐയിലും പ്രവര്‍ത്തിച്ചിരുന്ന അരുണ്‍ പിന്നീടു സംഘടന വിട്ടു. കണ്ണൂരില്‍ ജേണലിസം വിദ്യാര്‍ഥിയാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ. ഹരിച്ചന്ദ്രനായ്ക്കിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പരിശോധന നടത്തിയത്.
സംസ്ഥാന അതിര്‍ത്തിയിലുള്ള ചിറ്റാരിക്കാല്‍, വെള്ളരിക്കുണ്ട്, രാജപുരം, ആദൂര്‍ പൊലീസ് സ്‌റ്റേഷനുകളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും തെളിവുകള്‍ വിദഗ്ധ പരിശോധനകള്‍ക്കായി പാലക്കാട്ടെ അന്വേഷണ സംഘത്തിനു കൈമാറുമെന്നും ജില്ലാ പൊലീസ് മേധാവി തോംസണ്‍ ജോസ് അറിയിച്ചു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment