കാസര്‍കോട്: കാന്‍ഫെഡ് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ മന്ത്രി കെ.പി മോഹനന്‍ വിതരണം ചെയ്തു. ജില്ലയിലെ മികച്ച ജൈവ കര്‍ഷകനുളള അവാര്‍ഡ് ഉദുമ എംഎല്‍എ കെ കുഞ്ഞിരാമനും ക്ഷീരകര്‍ഷകനുളള അവാര്‍ഡ് മില്‍മ ചെയര്‍മാന്‍ കെ.എന്‍ സുരേന്ദ്രന്‍ നായര്‍ക്കും മന്ത്രി നല്‍കി.
ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ പ്രവര്‍ത്തനം ജനശ്രദ്ധയിലേക്ക് കൊണ്ടുവരികയും എന്‍ഡോള്‍ഫാന്‍ വിരുദ്ധ സമരത്തിന് നേതൃത്വം കൊടുക്കുകയും ചെയ്തതിന്‍ പേരിലുളള അവാര്‍ഡ് ബോവിക്കാനത്തെ പുഞ്ചിരി ക്ലബ്ബിനാണ് നല്‍കിയത്. പ്രൊഫ. കെ.പി ജയരാജന്‍ അധ്യക്ഷത വഹിച്ചു.
പി.ബി അബ്ദുള്‍ റസാഖ് എംഎല്‍എ , ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍, പ്രസ് ക്ലബ്ബ് പ്രസിഡണ്ട് എം.ഒ വര്‍ഗ്ഗീസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. ടി ശേഖര്‍, ജില്ലാ സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍. ബാബു, എഡിഎം എച്ച് ദിനേശന്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു. കെ.വി രാഘവന്‍ മാസ്റ്റര്‍ അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. സി.കെ ഭാസ്‌ക്കരന്‍, ടി.വി മാധവന്‍ മാസ്റ്റര്‍, പി.കെ കുമാരന്‍ നായര്‍, കാവുങ്കാല്‍ നാരായണന്‍ മാസ്റ്റര്‍, പ്രൊഫ. എ. ശ്രീനാഥ്, സി. സുകുമാരന്‍ മാസ്റ്റര്‍, എസ്.വി അബ്ദുളള, ചന്ദ്രിക മോനാച്ച, ആയിഷ മുഹമ്മദ്, സോഫ് ജോണ്‍, കെ.വി കൃഷ്ണന്‍ ജോസഫ് പ്ലാച്ചേരി, വി.വി കൃഷ്ണന്‍, ഗോപകുമാരി, ശോഭന ശശിധരന്‍, ഉദയമംഗലം സുകുമാരന്‍ സ്വാഗതവും സി. രാഘവന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment