Latest News

എസ്എന്‍എസ് നവോത്ഥാന രഥയാത്ര കാസര്‍കോട്ട് നിന്നും പ്രയാണം തുടങ്ങി

കാസര്‍കോട് : സമസ്ത നായര്‍ സമാജം (എസ്എന്‍എസ്) നവോത്ഥാന രഥയാത്ര കാസര്‍കോട്ട് ജാഥാ ക്യാപ്റ്റന്‍ പെരുമുറ്റം രാധാകൃഷ്ണന് പതാക കൈമാറി ഡോ. ഡി.എം വാസുദേവന്‍ ഉദ്ഘാടനം ചെയ്തു.

എസ്എന്‍ പ്രസിഡന്റ് അഡ്വ. പരമേശ്വരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. കെ പ്രമോദ് നായര്‍ സ്വാഗതം പറഞ്ഞു. പുതുക്കരി സുരേന്ദ്രനാഥ്, കെ.ആര്‍ സുകുമാരന്‍ പിള്ള, രവീന്ദ്രന്‍ നായര്‍, മുരളിധര്‍ കൈമല്‍, ലളിത വി നായര്‍, സി.എസ് സഞ്ജീവ്, രാജീവ് രാജധാനി, സുനില്‍ കെ നായര്‍, വി. അച്യുതകുറുപ്പ്, സ്വാമി കൈലാസാനന്ദ തീര്‍ഥപട്കര്‍, ശോഭാ കൊയ്‌ലാണ്ടി, ദിനകരന്‍ പിളള പ്രസംഗിച്ചു.

കേരളത്തില്‍ നായര്‍ സമുദായത്തില്‍ ജനിച്ചവര്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നും നേരിട്ടുകൊണ്ടിരിക്കുന്ന അവഗണനയ്ക്ക് അന്ത്യം കുറിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന യാത്ര ഡിസംബര്‍ 18ന് തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്ര സന്നിധിയില്‍ സമാപിക്കും.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.