Latest News

ബസ്സില്‍ ഡോക്ടറുടെ ആറു വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച യുവാവ് ഒളിവില്‍

കാഞ്ഞങ്ങാട്: കെ എസ് ആര്‍ ടിസി ബസ്സ് യാത്രക്കിടെ ഡോക്ടറുടെ ആറ് വയസ്സുകാരനായ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ യുവാവ് ഒളിവില്‍ പോയി. വെള്ളരിക്കുണ്ട് സ്വദേശിയായ ജോയി എന്ന ടോമിയാണ് പോലീസ് അന്വേഷണത്തെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്നത്.

കഴിഞ്ഞ ദിവസം ഉച്ചക്ക് 2.40 മണിയോടെയാണ് കാഞ്ഞങ്ങാട്ട് നിന്നും നീലേശ്വരം വഴി വെള്ളരിക്കുണ്ടിലേക്ക് പോവുകയായിരുന്ന കെഎസ് ആര്‍ സി ബസ്സില്‍ അമ്മക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന കുട്ടിയെ സഹയാത്രികന്‍ പീഡിപ്പിച്ചത്. വെള്ളരിക്കുണ്ടിലെ ബന്ധു വീട്ടിലേക്ക് പോവുകയായിരുന്ന ഡോക്ടറുടെ ഭാര്യയും കുട്ടിയും ബസ്സില്‍ നല്ല തിരക്കായതിനാല്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് മാതാവ് കുട്ടിയെ ടോമിയുടെ മടിയിലിരുത്തുകയായിരുന്നു. ഇതോടെയാണ് കുട്ടിയെ ടോമി പീഢിപ്പിച്ചത്. 

കുട്ടി ബഹളം വെച്ചതോടെ സംഭവം ശ്രദ്ധയില്‍പെട്ടമാതാവ് ടോമിയെ മര്‍ദ്ദിക്കുകയും വിവരമറിഞ്ഞ മറ്റ് യാത്രക്കാര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും ചെയ്തു.
ഇതിനിടയില്‍ ടോമി ബസ്സില്‍ നിന്ന് ഇറങ്ങിയോടുകയാണുണ്ടായത്. 

കുട്ടിയെയും കൂട്ടി മാതാവ് നീലേശ്വരം പോലീസ്‌സ്റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.നീലേശ്വരം എസ് ഐ മധുമദനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ടോമിയുടെ വീട്ടില്‍ റെയ്ഡ് നടത്തി.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ടോമി മംഗലാപുരത്തുണ്ടെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് പോലീസ് അന്വേഷണം മംഗലാപുരത്തേക്ക് വ്യാപിപ്പിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.