കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് കലാപവുമായി ബന്ധപ്പെട്ട പത്ത് ക്രിമിനല്‍കേസില്‍ പ്രതിയായ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മുറിയനാവിയിലെ എന്‍ കെ നിസാറിന് (29) വിവിധ കോടതികള്‍ ജാമ്യം അനുവദിച്ചിട്ടും യുവാവ് ജയിലില്‍ തന്നെ.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
യുവാവിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് രജിസ്റ്റര്‍ ചെയ്ത പത്ത് കേസുകളില്‍ മൂന്നെണ്ണം കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനയിലും ഏഴ് കേസുകള്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെയും പരിഗണനയിലായിരുന്നു.
നവംബര്‍ 15ന് രണ്ട് കേസുകളില്‍ ജില്ലാ കോടതി യുവാവിന് ജാമ്യം അനുവദിച്ചു. അടുത്ത ബന്ധുക്കള്‍ ജാമ്യക്കാരാകണം എന്ന വ്യവസ്ഥയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ജില്ലാ കോടതിയിലെ മൂന്നാമത്തെ കേസില്‍ ഡിസംബര്‍ 1 നും ജാമ്യം ലഭിച്ചു. ഇതിനിടയില്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ( ഒന്ന്) കോടതിയില്‍ നിസാറിനെതിരെയുണ്ടായിരുന്ന മറ്റ് ഏഴ് കേസുകളിലും യുവാവിന് ജാമ്യം ലഭിച്ചിരുന്നു.
ജില്ലാ കോടതി രണ്ട് കേസുകളില്‍ ജാമ്യം അനുവദിക്കുമ്പോള്‍ ജാമ്യക്കാര്‍ ബന്ധുക്കളായിരിക്കണമെന്ന വ്യവസ്ഥയാണുണ്ടായിരുന്നത്. ഇത് പാലിക്കാന്‍ കഴിയാതെ പോയതോടെയാണ് നിസാറിനെ ജയിലില്‍ തന്നെ കഴിയേണ്ടിവന്നത്. എന്നാല്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നേടുന്നതിന് വേണ്ടത്ര താല്‍പര്യം കാട്ടാത്തതാണ് ഇത്തരമൊരു പ്രതിസന്ധിക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
No comments:
Post a Comment