കാഞ്ഞങ്ങാട് : അമ്പലത്തറ സ്വദേശി പരേതനായ അസീസിന്റെ മകന്‍ ജാസിറിന്റെ ഭാര്യയും ആദൂരിലെ ഹമീദ്-ബൈറുന്നീസ ദമ്പതികളുടെ മകളുമായ സഫീദ (19), ദുരൂഹ സാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസ് ക്രൈംബ്രാഞ്ച് കോഴിക്കോട് യൂണിറ്റ് ഡി വൈ എസ് പി പ്രദീപ് കുമാര്‍ അന്വേഷിക്കും.
ഇതിനിടയില്‍ ഭര്‍തൃ വീട്ടുകാരുടെ മൊഴികളും പോസ്റ്റോമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടി സഫീദയുടെ രക്ഷിതാക്കളും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും ആഭ്യന്തര മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
ഒക്‌ടോബര്‍ മൂന്നിന് പുലര്‍ച്ചെയാണ് സഫീദയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഫീദയും ഭര്‍ത്താവും താമസിച്ചിരുന്ന അമ്പലത്തറയിലെ വീട്ടുപറമ്പിലെ രണ്ടു കിണറുകളും ഉപേക്ഷിച്ച് ചെമ്മണ്‍ പാത കടന്നുപോയി അയല്‍പക്കത്തെ പറമ്പിലെ കെട്ടിടത്തിന് പിറകിലെ കിണറ്റില്‍ ചാടി ജീവിതമവസാനിപ്പിക്കാന്‍ മുതിരില്ല എന്ന് രക്ഷിതാക്കളും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും പറയുന്നു.
കേസ് സ്‌പെഷ്യല്‍ ടീമിനെ വച്ച് അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രിയുടെ ഓഫീസില്‍ നിന്നുമുള്ള ഉത്തരവ് കോഴിക്കോട് ക്രൈംബ്രാഞ്ചിന് നല്‍കുകയും അതനുസരിച്ച് ഡി വൈ എസ് പി ക്ക് അന്വേഷണം ഏല്‍പ്പിക്കുകയുമായിരുന്നു. സഫീദയുടെ മരണം ആത്മഹത്യയായി കണക്കാക്കി കേസ് അവസാനിപ്പിക്കാന്‍ ശ്രമം നടന്നിരുന്നു.
ഇതിനിടയില്‍ ഭര്‍തൃ വീട്ടുകാരുടെ മൊഴികളും പോസ്റ്റോമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടി സഫീദയുടെ രക്ഷിതാക്കളും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും ആഭ്യന്തര മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
ഒക്‌ടോബര്‍ മൂന്നിന് പുലര്‍ച്ചെയാണ് സഫീദയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഫീദയും ഭര്‍ത്താവും താമസിച്ചിരുന്ന അമ്പലത്തറയിലെ വീട്ടുപറമ്പിലെ രണ്ടു കിണറുകളും ഉപേക്ഷിച്ച് ചെമ്മണ്‍ പാത കടന്നുപോയി അയല്‍പക്കത്തെ പറമ്പിലെ കെട്ടിടത്തിന് പിറകിലെ കിണറ്റില്‍ ചാടി ജീവിതമവസാനിപ്പിക്കാന്‍ മുതിരില്ല എന്ന് രക്ഷിതാക്കളും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും പറയുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment