കാസര്‍കോട്: പത്രപ്രവര്‍ത്തകന്‍ കെ.എം അഹ്മദിന്റെ നാലാം ചരമവാര്‍ഷിക ദിനാചരണവും അഹ്മദിന്റെ പേരില്‍ പ്രസ്‌ക്ലബ്ബ് ഏര്‍പ്പെടുത്തിയ അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു. കാസര്‍കോട് പ്രസ് ക്ലബിന്റെയും സാഹിത്യവേദിയുടെയും ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡണ്ട് എം .ഒ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. പി വി കെ പനയാല്‍ അനുസ്മരണ പ്രഭാഷണം നടത്തി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
അവാര്‍ഡ് ജേതാവ് മംഗളം ദിനപത്രത്തിലെ സീനിയര്‍ സബ്എഡിറ്റര്‍ സുജിത്ത് കുമാറിനുള്ള ഉപഹാരം മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി ഇ അബ്ദുള്ള നല്‍കി. വി വി പ്രഭാകരന്‍, അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.പി പി ശ്യാമള ദേവി, മേഖലാ ഇന്‍ഫര്‍മേഷന്‍ ഡയരക്ടര്‍ കെ അബ്ദുല്‍ റഹിമാന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ടി ശേഖര്‍, റഹ്മാന്‍ തായലങ്ങാടി, പി വി കൃഷ്ണന്‍, മുജീബ് അഹമ്മദ്, പ്രസ് ക്ലബ്ബ് സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി അഷ്‌റഫ് അലി ചെരങ്കൈ സംസാരിച്ചു.
No comments:
Post a Comment