Latest News

കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ്: വ്യാഴാഴ്ച സെക്രട്ടറിയേറ്റിന് മുമ്പില്‍ കിടപ്പു സമരം

തിരുവനന്തപുരം: കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജിന് തറക്കല്ലിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും പ്രവൃത്തി ആരംഭിക്കാത്തതില്‍ പ്രധിഷേധിച്ച് ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 4 ന് സെക്രട്ടറിയേറ്റിന് മുമ്പില്‍ കിടപ്പു സമരം നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ബി.ആര്‍.പി ഭാസ്‌കര്‍ ഉദ്ഘാടനം ചെയ്യും. നബാര്‍ഡിന്റെ പദ്ധതിക്ക് അംഗീകാരം വാങ്ങി ഉത്തരവ് ഇറക്കുക, പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജിന് അനുവദിച്ച 25 കോടി രൂപയും ഉത്തരവും ഇറക്കുക, എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത ജില്ലയായ കാസര്‍കോടിന് പ്രഥമ പരിഗണന നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കിടപ്പു സമരം നടത്തുക.

മീഡിയ കണ്‍വീനര്‍ റഫീഖ് കേളോട്ട്, സമര സമിതി ഭാരവാഹികളായ എസ്.എന്‍ മയ്യ, അന്‍വര്‍ ഓസോണ്‍, പാച്ചേരി മുഹമ്മദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.