Latest News

അഭിലാഷ് വധം: ഡിവൈഎസ്പി ഓഫീസിലേക്ക് ബിജെപി മാര്‍ച്ച് നടത്തി

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 10-ാം തരം വിദ്യാര്‍ത്ഥി മീനാപ്പീസ് കടപ്പുറത്തെ അഭിലാഷിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുക, യഥാര്‍ത്ഥ പ്രതികളെ പുറത്തുകൊണ്ടുവരിക, ഗൂഢാലോചന അന്വേഷിക്കുക, അഭിലാഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി തിങ്കളാഴ്ച ഉച്ചക്ക് കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

മാര്‍ച്ച് പോലീസ് സ്റ്റേഷന് മുന്നില്‍ ഡിവൈഎസ്പി കെ ഹരിശ്ചന്ദ്ര നായക്, ഹൊസ്ദുര്‍ഗ് സിഐ ടി പി സുമേഷ് എന്നിവരുടെ നേതൃത്വത്തില്‍ ബാരിക്കേഡ് ഉയര്‍ത്തി തടഞ്ഞതോടെ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായെങ്കിലും നേതാക്കള്‍ ഇടപെട്ടതിനാല്‍ സംഘര്‍ഷം ഒഴിവായി.


മാര്‍ച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
അഭിലാഷ് വധക്കേസില്‍ തുടര്‍ അന്വേഷണം അട്ടിമറിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചതായി പറയുന്നുണ്ടെങ്കിലും ഇതുവരെ അന്വേഷണമൊന്നും ഉണ്ടായിട്ടില്ലെന്നും ഈ നില തുടര്‍ന്നാല്‍ കേസ് കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ ബിജെപി ഇടപെടുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.


ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ ശ്രീകാന്ത് അധ്യക്ഷത വഹിച്ചു.
മടിക്കൈ കമ്മാരന്‍, എന്‍ പി രാധാകൃഷ്ണന്‍, കൊവ്വല്‍ ദാമോദരന്‍, എസ് കെ കുട്ടന്‍, അഡ്വ. രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു.
ഈ കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. നോര്‍ത്ത് കോട്ടച്ചേരിയില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് കുഞ്ഞിക്കണ്ണന്‍ ബളാല്‍, പ്രേംരാജ്, നഞ്ചില്‍ കുഞ്ഞിരാമന്‍, ടി രാധാകൃഷ്ണന്‍, കുഞ്ഞിരാമന്‍ പുല്ലൂര്‍, രവീന്ദ്രന്‍ മാവുങ്കാല്‍, സി കെ വത്സലന്‍, എച്ച് ആര്‍ ശ്രീധരന്‍, ചഞ്ചലാക്ഷി, കെ ശോഭന, എ കെ സുരേഷ്, അജാനൂര്‍ കുറുംബ ഭഗവതി ക്ഷേത്ര സത്യക്കാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.