നീലേശ്വരം: ഗള്‍ഫുകാരന്റെ ഭാര്യ ഓട്ടോ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി. പുതുക്കൈ സ്വദേശിയായ ഗള്‍ഫുകാരന്റെ ഭാര്യയാണ് അയല്‍ വാസിയായ ഓട്ടോ ഡ്രൈവര്‍ക്കൊപ്പം നാടുവിട്ടത്.
കഴിഞ്ഞ ദിവസം രാവിലെ ഭര്‍തൃവീട്ടില്‍ നിന്ന് ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് യുവതി ഇറങ്ങിയത്. ഏറെ നേരം കഴിഞ്ഞിട്ടും യുവതി തിരിച്ചു വരാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷണം നടത്തിയപ്പോഴാണ് യുവതി ഓട്ടോ ഡ്രൈവര്‍ക്കൊപ്പം പോയതായി വ്യക്തമായത്.
യുവതിയുടെ ഭര്‍ത്താവ് അടുത്തിടെയാണ് അവധിക്ക് നാട്ടില്‍ വന്ന് പിന്നീട് ഗള്‍ഫിലേക്ക് തിരിച്ചുപോയത്. വിവാഹ ശേഷം ഭര്‍ത്താവ് ഗള്‍ഫില്‍ പോയപ്പോള്‍ തന്നെ യുവതി ഓട്ടോ ഡ്രൈവറുമായി പ്രണയത്തിലാവുകയായിരുന്നു. ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment