Latest News

നിര്‍മാണത്തിലിരുന്ന വീടിന്റെ ഷെഡ് തകര്‍ന്ന് യുവാവ് മരിച്ചു

പരപ്പ: ബിരിക്കുളത്തിനടുത്ത മേലാഞ്ചേരിയില്‍ നിര്‍മാണത്തിലിരുന്ന ഇരുനില വീടിന്റെ ഷേഡ് വാര്‍ക്കയുടെ തട്ടുപൊളിക്കുന്നതിനിടെ തൊഴിലാളിയായ യുവാവ് നിലത്തു വീണു മരിച്ചു. പരപ്പ എടത്തോട് കണ്ടത്തില്‍ ജിമ്മിച്ചന്‍ എന്ന ജിമ്മി ജേക്കബാ(36) ണു മരിച്ചത്. 

പരപ്പ ഇടത്തോട്ടെ ജിജേഷിനു വേണ്ടി മേലാഞ്ചേരിയില്‍ പണിയുന്നവീട് നിര്‍മാണത്തിനിടയിലാണ് അപകടം നടന്നത്.
തിങ്കളാഴ്ച വൈകുന്നേരം 5.30 ഓടെയാണു സംഭവം. തട്ടുപൊളിക്കുന്നതിനിടെ പെട്ടെന്നു കോണ്‍ക്രീറ്റ് ഇടിഞ്ഞു ജിമ്മിച്ചനടക്കം നിലത്തു പതിക്കുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കണ്ടത്തില്‍ ജേക്കബ്-മേരി ദമ്പതികളുടെ മകനാണ്. 

ഭാര്യ: സിജി. മക്കള്‍: ജയിംസ് (വിദ്യാര്‍ത്ഥി, സെന്റ്‌മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കരിവേടകം), ജോസഫ്(വിദ്യാര്‍ത്ഥി, പരപ്പഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍), സഹോദരങ്ങള്‍: ജയ, പ്രിയ. 

നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ജിമ്മിച്ചന്റെ മരണം കുടുംബത്തിന് താങ്ങാനാകാത്ത ആഘാതമായിരിക്കുകയാണ്. ഒരു കുടുംബത്തിന്റെ അത്താണിയെയാണ് ജിമ്മിയുടെ മരണത്തോടെ നഷ്ടമായത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.