കാഞ്ഞങ്ങാട്: പാക്കിസ്ഥാനിലെ പെഷവാറില്‍ സൈനിക സ്‌കൂളിലേക്ക് തോക്കുമായി ഇരച്ചു കയറിയ താലിബാന്‍ ഭീകരര്‍ നടത്തിയ വെടിവെപ്പിലും സ്‌ഫോടനങ്ങളിലും പ്രതിഷേധിച്ച് അരയി ഗവ.യുപി സ്‌കൂള്‍ കുട്ടികള്‍ കറുത്ത തുണി കൊണ്ട് വായ മൂടിക്കെട്ടി മൗനജാഥ നടത്തി.
ക്ലാസ്സുമുറികളില്‍ യൂണിഫോമില്‍ ഇരുന്ന കുട്ടികള്‍ക്ക് നേരെ നടന്ന പൈശാചിക അക്രണത്തെ അപലപിച്ച കുട്ടികള്‍ ഭീകരവാദത്തിനെതിരെ കൂട്ടപ്രതിജ്ഞ എടുത്തു.
പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍, പ്രമോദ് കാടങ്കോട്, ശോഭന കൊഴുമ്മല്‍, സിനി എബ്രഹാം, വി.കെ.സുരേഷ്ബാബു, രോഷ്‌ന, സ്‌കൂള്‍ ലീഡര്‍ ഖദീജ എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment