ബദിയടുക്ക : മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ശ്രദ്ധ പദ്ധതിയുടെ ബദിയടുക്ക പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് ചെയര്‍മാന്‍ മാഹിന്‍ കോളോട്ട് നിര്‍വഹിച്ചു.
വികസനം എന്റെ അവകാശം എന്ന പ്രമേയത്തില്‍ സംസ്ഥാനത്തെ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാകക്കാരുടെ സമഗ്ര വികസനം ലക്ഷ്യമാക്കി വ്യക്തിഗത ആസ്തി ആവശ്യങ്ങള്‍ ശേഖരിക്കുന്ന പദ്ധതിയാണ് ശ്രദ്ധ.
പഞ്ചായത്തിന്റെ നേതൃത്ത്വത്തില്‍ നടത്തുന്ന വിവര ശേഖരണത്തില്‍ ഓരോ കുടുംബത്തേയും സംബന്ധിച്ച അടിസ്ഥാന വിവരങ്ങള്‍, ശാരീരിക മാനസീക വെല്ലുവിളികള്‍ നേരിടുന്നവരുടെ വിവരങ്ങള്‍, കുടുംബത്തിന്റെ കാര്‍ഷികവും മറ്റും കാര്‍ഷികിതര ആവശ്യങ്ങള്‍ക്കായി വേണ്ട സഹായം, അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് ശേഖരിക്കുക. തൊഴിലുറപ്പ് പദ്ധതിയുടെ സേവനം കൂടുതലായും പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭകക്കാര്‍ക്ക് ലഭ്യമാക്കുക എന്നതാണ് പ്രഥാന ലക്ഷ്യം.
പെരഡാല കൊറഗ കോളനിയില്‍ നടന്ന പരിപാടിയില്‍ കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ ബെവിന്‍ ജോണ്‍ വര്‍ഗിസ്, ജെ.ബി.ഡി.ഒ പി.എസ്.അബ്ദുല്ല, ബ്ലോക്ക് എ.ഇ സഫാദ്, ബാലകൃഷ്ണ മാസ്റ്റര്‍, അന്‍ഷാജ് അലി, ഹൈദര്‍, നവനീത്ത, തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment