ചെറുവത്തൂര്‍ : മാതൃഭൂമി ജില്ലാ ബ്യൂറോ ചീഫ് കെ രാജേഷ് കുമാറിന്റെ പിതാവ് കയ്യൂര്‍ മുഴക്കോത്തെ എം അച്യുതന്‍ (70) നിര്യാതനായി.
തദ്ദേശ സ്വയംഭരണ വകുപ്പില്‍ സെക്രട്ടറിയായി ജോലി നോക്കിയ അച്യുതന്‍ കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്, കേരള പഞ്ചായത്ത് എംപ്ലോയിസ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൊവ്വല്‍ എ യു പി സ്‌കൂളില്‍ നിന്ന് റിട്ട. ചെയ്ത പ്രധാന അധ്യാപികയായിരുന്ന കെ രുഗ്മിണി ദേവിയാണ് ഭാര്യ. കെ രാജേഷ് കുമാറിനു പുറമെ കെ ബിന്ദു കുമാര്‍ (അധ്യാപകന്‍, നീലേശ്വരം രാജാസ് ഹൈസ്‌കൂള്‍), കെ അരുണ്‍ കുമാര്‍എന്നിവരും മക്കളാണ്. മരുമക്കള്‍: പി ടി അഞ്ജന (അസി.പ്രൊഫ.കൃഷ്ണ മേനോന്‍ സ്മാരക വനിതാ കോളേജ്), കെ ശ്രീജ(കെ എസ് എഫ് ഇ കാഞ്ഞങ്ങാട് ശാഖ), എം കെ അര്‍ച്ചന.
മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, ലക്ഷ്മി അമ്മ എന്നിവര്‍ സഹോദരങ്ങളാണ്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment