കാസര്‍കോട്: പ്രശസ്ത പത്ര പ്രവര്‍ത്തകന്‍ കെ.എം അഹ്മദിന്റെ സ്മരണക്കായി കാസര്‍കോട് പ്രസ്‌ക്ലബ്ബ് ഏര്‍പ്പെടുത്തിയ നാലാമത് കെ.എം അഹ്മദ് സ്മാരക അവാര്‍ഡിന് മംഗളം ദിനപത്രം കോഴിക്കോട് യൂണിറ്റിലെ സീനിയര്‍ സബ് എഡിറ്റര്‍ കെ. സുജിത് അര്‍ഹനായി. 10,000രൂപയും പ്രശസ്തിപത്രവും ശില്‍പവുമാണ് അവാര്‍ഡ്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
മികച്ച പരിസ്ഥിതി റിപ്പോര്‍ട്ടിനാണ് ഇത്തവണ അവാര്‍ഡ്. 2014 ജനുവരി 12 മുതല്‍ 16 വരെ മംഗളം പത്രത്തില്‍ പ്രസിദ്ധീകരിച്ച 'കര കടന്ന് കടലും' എന്ന പരമ്പരക്കാണ് അവാര്‍ഡ്.
പ്രൊഫ. ടി.സി മാധവപ്പണിക്കര്‍, കെ.വി മണികണ്ഠദാസ്, കെ. രാജേഷ്‌കുമാര്‍ എന്നിവരുള്‍പ്പെട്ട ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
ഡിസംബര്‍ 17ന് വൈകിട്ട് 3 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അനുസ്മരണ ചടങ്ങ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല അവാര്‍ഡ് സമ്മാനിക്കും.
സാഹിത്യകാരന്‍ പി.വി.കെ പനയാല്‍ കെ.എം.അഹ്മദ് അനുസ്മരണപ്രഭാഷണം നടത്തും
സാഹിത്യകാരന്‍ പി.വി.കെ പനയാല്‍ കെ.എം.അഹ്മദ് അനുസ്മരണപ്രഭാഷണം നടത്തും
മംഗളം ദിനപത്രം സീനിയര്‍ സബ് എഡിറ്ററും കോഴിക്കോട് യൂണിറ്റ് എഡിറ്റോറിയല്‍ ഹെഡുമായി പ്രവര്‍ത്തിച്ചുവരുന്ന സുജിത് ബിരുദപഠനത്തിന് ശേഷം കേരള പ്രസ് അക്കാദമിയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ഡിപ്ലോമ നേടി.
2005ല്‍ മംഗളത്തില്‍ ജോലിയില്‍ പ്രവേശിച്ചു. കോട്ടയം, മലപ്പുറം, കണ്ണൂര്‍, വയനാട് ജില്ലകളില്‍ പ്രവര്‍ത്തിച്ചു. കണ്ണൂര്‍ ജില്ലയിലെ കരിവെള്ളൂര്‍ സ്വദേശിയാണ്. പാലിയേരി വീട്ടില്‍ ഭാസ്‌കരന്‍ നായരുടെയും കെ. ശകുന്തളയുടെയും മകനാണ്. ഭാര്യ: പി.ഇ.എസ് എടാട്ട് സ്‌കൂളിലെ അധ്യാപിക കെ.വി സുരഭി. മകന്‍-അമന്യു.
വാര്‍ത്താസമ്മേളനത്തില്‍ ജൂറി അംഗം കെ. രാജേഷ്‌കുമാര്‍, പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് എം.ഒ വര്‍ഗീസ,് സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി എന്നിവര്‍ സംബന്ധിച്ചു.
No comments:
Post a Comment