കാഞ്ഞങ്ങാട്: മതചിഹ്നങ്ങളും ഖുര്‍ആന്‍ വാക്യങ്ങളും ദുരുപയോഗം ചെയ്ത് സ്വര്‍ണവും ഭൂമിയും തട്ടിയെടുക്കുന്ന കൊണ്ടോട്ടി തുറക്കല്‍ സ്വദേശിയായ യുവാവ് തട്ടിപ്പ് കാസര്‍കോട്ടേക്ക് വ്യാപിപ്പിച്ചു. ജില്ലയില്‍ ധനകാര്യ സ്ഥാപനങ്ങള്‍ തുറന്ന് ഇടപാട് വ്യാപിപ്പിക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് പദ്ധതികള്‍ ആസൂത്രണം ചെയ്ത് വരുന്നത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
സ്വര്‍ണത്തിനു പലിശ രഹിത വായ്പ എന്ന പേരില്‍ പദ്ധതി തുടങ്ങി ഇയാള്‍ പലരില്‍ നിന്നുമായി ഇതിനകം കോടികള്‍ തട്ടിയെടുത്തിട്ടുണ്ട്. തട്ടിപ്പിന് മറയിടാന്‍ ഫറോക്ക് റെയില്‍വേ സ്‌റ്റേഷനു സമീപത്ത് ഒരു സ്വകാര്യ ധനകാര്യ സ്ഥാപനം തുടങ്ങിയിരുന്നു.
ചില പ്രസിദ്ധീകരണങ്ങളില്‍ ആകര്‍ഷണീയമായ പരസ്യം നല്‍കിയും പലിശയെക്കുറിച്ചുളള ഖുര്‍ആന്‍ വാക്യങ്ങള്‍ പ്രചരിപ്പിച്ചുമാണ് ഇയാള്‍ ആളുകളെ വശീകരിച്ചത്. സ്വര്‍ണവും ഭൂമിയും നല്‍കി വഞ്ചിതരായവരില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്.
ഒരു പവനു പതിനായിരം രൂപ വരെ പലിശ രഹിത വായ്പ നല്‍കിയാണ് യുവാവ് തട്ടിപ്പിനു തുടക്കം കുറിച്ചത്. യുവാവ് പണയത്തിലെടുക്കുന്ന സ്വര്‍ണ്ണം വന്‍കിട ബ്ലേഡ് കമ്പനികളില്‍ കഴുത്തറുപ്പന്‍ പലിശക്ക് മറിച്ചുവെച്ച് യുവാവ് വന്‍തോതില്‍ പണം തട്ടിയെടുത്തിട്ടുണ്ട്. സ്വര്‍ണ്ണം ബാങ്കില്‍ വെച്ച് പലിശ നല്‍കാന്‍ താല്‍പ്പര്യമില്ലാത്തവരെയാണ് യുവാവ് കെണിയില്‍പ്പെടുത്തുന്നത്. ഇത്തരത്തില്‍ ഒട്ടേറെ ഭൂമികളും ഇയാള്‍ കൈവശപ്പെടുത്തിയിട്ടുണ്ട്.
പലിശ ഇടപാടിനോട് താല്‍പ്പര്യമില്ലാത്തവരെ മറ്റൊരു തരത്തിലാണ് യുവാവ് കെണിയില്‍പ്പെടുത്തിയത്. കൈവശമുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങിയ ശേഷം അവര്‍ക്ക് ആവശ്യമുള്ളപ്പോള്‍ പണിക്കൂലിയില്ലാതെ അതേ അളവില്‍ സ്വര്‍ണ്ണം നല്‍കാമെന്ന് വിശ്വസിപ്പിച്ചും യുവാവ് ഒട്ടേറെ പേരെ കബളിപ്പിച്ചിട്ടുണ്ട്.
ഈ തട്ടിപ്പാണ് കാസര്‍കോട് ജില്ലയിലേക്കും കര്‍ണാടകയിലെ സുള്ള്യമേഖലയിലേക്കും വ്യാപിപ്പിക്കാന്‍ നീക്കം നടക്കുന്നത്. കാസര്‍കോട് ജില്ലയില്‍ കാസര്‍കോട് കെ എസ് ആര്‍ ടി സി ഡിപ്പോക്കടുത്തും ബദിയടുക്കയിലും കുമ്പളയിലും തായലങ്ങാടിയിലും തളങ്കരയിലും സ്ഥാപനത്തിന്റെ ശാഖകള്‍ തുടങ്ങാന്‍ തീരുമാനിച്ച യുവാവ് ഇവിടത്തേക്ക് ജീവനക്കാരെ നിയമിക്കുന്നതിന് രണ്ടാഴ്ച മുമ്പ് കാഞ്ഞങ്ങാട് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഇന്റര്‍വ്യൂ നടത്തിയിരുന്നു.
യുവാവ് നല്‍കിയ പരസ്യത്തിന്റെ മോഹന വാഗ്ദാനത്തില്‍ കുടുങ്ങി ഈ ഇസ്‌ലാമിക് ബാങ്കിംഗ് സ്ഥാപനത്തില്‍ ജോലി നേടാന്‍ നൂറിലധികം പേര്‍ കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഇന്റര്‍വ്യൂവിനെത്തിയിരുന്നു. ഇവരില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് കഴിഞ്ഞ ദിവസം കോട്ടച്ചേരി കുന്നുമ്മലിലെ ഒരു കെട്ടിടത്തില്‍ വെച്ച് യുവാവിന്റെ നേതൃത്വത്തില്‍ തന്നെ പരിശീലനം നല്‍കിയതായി വിവരം പുറത്തു വന്നിട്ടുണ്ട്.
പലിശ രഹിത വായ്പക്കായി നിക്ഷേപകരില്‍ നിന്നു വാങ്ങിയ സ്വര്‍ണം ഇയാള്‍ സ്വകാര്യ ധനമിടപാട് സ്ഥാപനങ്ങളില്‍ അമിത പലിശക്കു പണയം വെക്കുകയാണ് പതിവ്. മുത്തൂറ്റ്, ചെമ്മണ്ണൂര്‍ ക്രെഡിറ്റ് ആന്‍ഡ് ഇന്‍വസ്റ്റ്‌മെന്റ്, കാരശ്ശേരി സര്‍വീസ് കോഒപറേറ്റീവ്, കെ.എസ്.എഫ്.ഇ തുടങ്ങിയ സ്ഥാപനങ്ങളിലാണ് ഇയാള്‍ അമിത പലിശക്കു സ്വര്‍ണം പണയം വെക്കുന്നത്.
പല ബാങ്കുകളിലും സഹോദരന്റെ പേരിലും സ്ഥാപനത്തിലെ ജീവനക്കാരുടെ പേരിലുമാണു പണയം വച്ചത്. കോടിക്കണക്കിനു രൂപയുടെ മുതലുകള്‍ തിരിച്ചെടുക്കാനുളള അവധി തെറ്റിയതിനാല്‍ ബാങ്ക ് നോട്ടീസും വക്കീല്‍ നോട്ടീസും സഹോദരന്റെ പേരിലാണ് വന്നത്. 55 ലക്ഷം രുപയുടെ പണയപ്പലിശയടക്കം 77 ലക്ഷം രൂപ അടക്കാനുളള ചെമ്മണ്ണൂര്‍ ക്രെഡിറ്റ്‌സ് ആന്‍ഡ് ഇന്‍വെസ്‌മെന്റിന്റെ വക്കീല്‍ നോട്ടീസ് കഴിഞ്ഞ ദിവസം സ്ഥാപനത്തിലെ ഒരു ജീവനക്കാരന് വന്നിരുന്നു.
25 ലക്ഷം രൂപ വിലവരുന്ന വീടും സ്ഥലവും 35 ലക്ഷവും നഷ്ടപ്പെട്ട പെരുമുഖം കളളിത്തൊടി സ്വദേശി കഴിഞ്ഞ മാസം ആത്മഹത്യ ചെയ്തിരുന്നു. ബിസിനസ് പാര്‍ട്‌നര്‍ഷിപ്പ് എന്നു പറഞ്ഞാണ് ഇയാളുടെ പക്കല്‍ നിന്ന് യുവാവ് പണവും ആധാരവും തട്ടിയത്. യുവാവിന്റെ കൂടെ കൂടിയതിനു ശേഷം രണ്ടു മക്കളും ഭാര്യയുമടങ്ങുന്ന കള്ളിത്തൊടി സ്വദേശിയുടെ കുടുംബം മരണം വരെ വാടക വീട്ടിലാണു താമസിച്ചത്.
ഇതേ രീതിയില്‍ വീടും സ്വര്‍ണ്ണവും ആധാരവും നഷ്ടപ്പെട്ട നിരവധി പേര്‍ തെരുവിലാവുമോയെന്ന ഭയത്തിലാണ്. മകളുടെ വിവാഹത്തിനു സ്വര്‍ണം വാങ്ങാനെത്തിയ വൈദ്യരങ്ങാടിയിലെ ഒരും കുടുംബത്തില്‍ നിന്ന് അറുപതിനായിരം രൂപയും ഇദ്ദേഹം തട്ടിയിരുന്നു. ഇത്തരത്തിലുള്ള തട്ടിപ്പാണ് താമസിയാതെ കാസര്‍കോട് ജില്ലയിലും പയറ്റാന്‍ യുവാവ് ശ്രമം തുടങ്ങിയത്.
യുവാവ് ജില്ലയിലെ പല വന്‍കിടക്കാരെയും മോഹിപ്പിച്ച്തന്റെ വലയിലാക്കിയിട്ടുണ്ടെന്നാണ് സൂചന. ഇടക്കിടെ കാഞ്ഞങ്ങാട് വന്നു പോകാറുള്ള യുവാവ് ഇപ്പോള്‍ ഒളിവിലാണെന്ന് പറയപ്പെടുന്നു.
ജനങ്ങളെ വശീകരിക്കാന്‍ അതിവിദഗ്ധനായ യുവാവ് വളരെ കുറഞ്ഞ കാലം കൊണ്ടു നിക്ഷേപകരുടെ വിശ്വാസം നേടിയെടുക്കുകയായിരുന്നു. അതിനാല്‍ സ്വര്‍ണം ബാങ്കില്‍ വച്ച് പലിശ വാങ്ങാനും നല്‍കാനും താല്‍പര്യമില്ലാത്തവര്‍ സ്വര്‍ണം മുഴുവനും ഇയാളെ ഏല്‍പിച്ചു.
ഒരു മാസമായി ഫറോക്കിലെ ഓഫീസ് അടഞ്ഞു കിടക്കുകയാണ്.
ഒരു മാസമായി ഫറോക്കിലെ ഓഫീസ് അടഞ്ഞു കിടക്കുകയാണ്.
ഇതിനെത്തുടര്‍ന്നാണ് വഞ്ചിതരായ വിവരം നിക്ഷേപകര്‍ അറിയുന്നത്. സ്വര്‍ണം പണയത്തിനായി നല്‍കിയവര്‍ വിവരമഞ്ഞ് ഓഫീസ് പരിസരത്ത് അന്നു തന്നെ ഒരുമിച്ചുകൂടിയിരുന്നു. കോഴിക്കോട് മലപ്പുറം ജില്ലകളിലുളളവരാണു തട്ടിപ്പിനിരയായവരില്‍ ഭൂരിപക്ഷവും.
No comments:
Post a Comment