Latest News

ഫേസ്ബുക് കൂട്ടായ്മയുടെ ഇടപെടല്‍ തുണയായി;ആയിഷ ഉടപ്പിറപ്പുകളുടെ ലാളനയിലേക്ക്

മലപ്പുറം: വൈലത്തൂര്‍ മുത്താണിക്കാട്ട് റംലയുടെ സ്നേഹ പരിചരണങ്ങള്‍ക്ക് അങ്ങകലെ വയനാട് ചുണ്ടേയിലിരുന്ന് നന്ദി പറയുകയാകും ആയിഷ (73). നാലു വര്‍ഷത്തിലേറെയായി റംലയുടെ വീട്ടുകാരില്‍ ഒരാളായി കഴിഞ്ഞിരുന്ന ആയിഷ ഇപ്പോള്‍ ഉടപ്പിറപ്പുകളുടെ തണലിലാണ്. 

വയനാട് പടിഞ്ഞാറത്തെറയില്‍ വെള്ളിയാഴ്ച രാവിലെ അലഞ്ഞുതിരിയുന്നതിനിടെ റൈറ്റ് തിങ്കേഴ്സ് എന്ന ഫേസ്ബുക് കൂട്ടായ്മയുടെയും നാട്ടുകാരുടെയും ഇടപെടലാണ് ആയിഷയെ ഉടപ്പിറപ്പുകളുടെ ചാരത്തത്തെിച്ചത്. നാട്ടുകാരും ഫേസ്ബുക് കൂട്ടായ്മ പ്രവര്‍ത്തകരും ഇവരെ പൊലീസ് സ്റ്റേഷനിലത്തെിക്കുകയും ബന്ധുക്കളെ കണ്ടത്തെുകയുമായിരുന്നു.

നാലു വര്‍ഷം മുമ്പ് റോഡരികില്‍ തളര്‍ന്ന് കിടക്കുന്ന നിലയില്‍ കണ്ടത്തെിയ ആയിഷയെ തിരൂരിനടുത്ത വൈലത്തൂരില്‍ താമസിക്കുന്ന റംല സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നെ റംലയുടെ വീട്ടില്‍ ഒരംഗത്തെപോലെ കഴിഞ്ഞു. ഇതിനിടെ പലതവണ വീട് വിട്ടിറങ്ങിപ്പോയിട്ടുണ്ട്. അവശ നിലയില്‍ കണ്ട് നാട്ടുകാര്‍ കാര്യങ്ങള്‍ അന്വേഷിച്ചാല്‍ റംലയുടെ ഫോണ്‍ നമ്പര്‍ നല്‍കും. തുടര്‍ന്ന് നാട്ടുകാര്‍ റംലയുമായി ബന്ധപ്പെടുകയും തിരിച്ചത്തെിക്കുകയും ചെയ്യും. അപ്പോഴും റംല ഇവര്‍ക്കായി വീട്ടില്‍ ഇടം കണ്ടത്തെും. ആയിഷക്കു മാത്രമായി ബാത്റൂം സൗകര്യം ഉള്‍പ്പടെയുള്ള റൂം റംല ഇവിടെ ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നു വരെ ആയിഷയെ കൂട്ടിക്കൊണ്ടുവന്നിട്ടുണ്ടെന്ന് റംല  പറഞ്ഞു.

അവസാനമായി, ഏതാനും ദിവസം മുമ്പാണ് ആയിഷ വീട്ടില്‍ നിന്ന് അപ്രത്യക്ഷമായത്. ഏതെങ്കിലും ഭാഗത്ത് നിന്ന് നാട്ടുകാരുടെ വിളി കാത്ത് കഴിയുന്നതിനിടെ വെള്ളിയാഴ്ച രാത്രി കല്‍പകഞ്ചേരി പൊലീസ് സ്റ്റേഷനില്‍ നിന്നാണ് വിളിയത്തെിയത്. പടിഞ്ഞാറത്തെറയിലെ നാട്ടുകാര്‍ പൊലീസ് സ്റ്റേഷനിലത്തെിച്ചപ്പോള്‍ തിരൂര്‍ വൈലത്തൂരിലാണ് വീടെന്നും റംലയാണ് നോക്കുന്നതെന്നുമാണ് ആയിഷ മൊഴി നല്‍കിയത്. അതനുസരിച്ച് പടിഞ്ഞാറത്തെറ പൊലീസ് കല്‍പകഞ്ചേരി പൊലീസിന്‍െറ സഹായത്തോടെ റംലയുമായി ബന്ധപ്പെട്ടു.
വയനാട് ജില്ലയില്‍ ആയിഷക്ക് ബന്ധുക്കളായി സഹോദരിയുടെ മക്കള്‍ ഉള്ളതായി റംല വിവരം നല്‍കിയതോടെ പൊലീസ് ആ നിലക്ക് അന്വേഷണം തുടങ്ങി. ഇതിനിടെ റൈറ്റ് തിങ്കേഴ്സ് ഫേസ്ബുക് കൂട്ടായ്മ ആയിഷയുടെ ചിത്രം സഹിതമുള്ള വിവരങ്ങള്‍ ഫേസ്ബുകില്‍ പോസ്റ്റ് ചെയ്തിരുന്നു. 

വാട്സ്ആപ്പ് ഗ്രൂപ്പുകളിലും വിവരം കൈമാറി. ഇവ കണ്ട് രാത്രിയോടത്തെന്നെ ആയിഷയുടെ ബന്ധുക്കള്‍ പോസ്റ്റില്‍ നല്‍കിയിരുന്ന നമ്പറുകളില്‍ ബന്ധപ്പെട്ട് തുടങ്ങി. അതോടെ ബന്ധുക്കളെ കണ്ടത്തെല്‍ എളുപ്പമായി.

കല്‍പ്പറ്റ എച്ച്.ഐ.എം യു.പി സ്കൂള്‍ അധ്യാപകനായ മുഹമ്മദ് ഷരീഫ്, പടിഞ്ഞാറത്തെറ സ്വദേശി ജാഫര്‍ എന്നിവരുടെയും പടിഞ്ഞാറത്തെറ പൊലീസ് സ്റ്റേഷനിലെയും നമ്പറുകളാണ് നല്‍കിയിരുന്നത്. വെള്ളിയാഴ്ച പൊലീസ് സ്റ്റേഷനില്‍ താമസിപ്പിച്ച് ശനിയാഴ്ച രാവിലെ ഒമ്പതരയോടെ എസ്.ഐ കെ. അനിലും സംഘവും ആയിഷയെ ചുണ്ടേലുള്ള വീട്ടിലേക്ക് കൊണ്ടുപോകുകയും ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്തു.

മലപ്പുറം മേലാറ്റൂര്‍ സ്വദേശിനിയായ ആയിഷ ഭര്‍ത്താവ് മരണപ്പെട്ടതോടെ ഒറ്റപ്പെടുകയും ക്രമേണ തെരുവിലത്തെുകയുമായിരുന്നു. പിന്നീട് വിവിധ ഭാഗങ്ങളില്‍ അലയുന്നതിനിടെയായിരുന്നു വൈലത്തൂരില്‍ മെഡിലാബ് എന്ന മെഡിക്കല്‍ ലാബ് നടത്തുന്ന റംലയുടെ കൈകളിലത്തെിയത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.