തിരുവനന്തപുരം: പടക്ക വ്യവസായമേഖലയെ തകര്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായി ആരോപണം. പടക്ക വ്യവസായത്തേയും ഈ മേഖലയില്‍ തൊഴിലെടുക്കുന്നവരെയും ഭീകരരുടെ പട്ടികയിലാക്കി അന്യസംസ്ഥാന ലോബികളെ സഹായിക്കാനുള്ള സമീപനമാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതെന്ന് കേരള ഫയര്‍ വര്‍ക്കേഴ്‌സ് ലൈസന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.ജി.സുബോധന്‍ പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ചും ഈ കലാവിരുന്നിന്റെ പ്രാധാന്യം വിളിച്ചറിയിക്കാനുമായി സംഘടനയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 31 ന് കൊല്ലാം ആശ്രാമം മൈതാനത്ത് ഫയര്‍ എക്‌സ്‌പോ 2014-വെല്‍ക്കം 2015 എന്ന പേരില്‍ വെടിക്കെട്ട് സംഘടിപ്പിക്കും.
നിലവില്‍ സംസ്ഥാനത്ത് നൂറ് പടക്കനിര്‍മാണ ലൈസന്‍സുകളും അയ്യായിരത്തോളം വില്‍പന, കതിനാ ലൈസന്‍സുകളുമാണ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ഇവ പുതുക്കാന്‍ ചെല്ലുമ്പോള്‍ പല കാരണങ്ങളാല്‍ ഉദ്യോഗസ്ഥലോബികള്‍ ലൈസന്‍സ് പുതുക്കി നല്‍കുന്നില്ല. പൊലീസ്, റവന്യു, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ പരിശോധനക്ക് ശേഷം എ.ഡി.എമ്മും ലൈസന്‍സ് പുതുക്കേണ്ട യൂണിറ്റുകളില്‍ പരിശോധന നടത്താറുണ്ട്. ഇവരുടെയെല്ലാം അനുമതി ലഭിച്ചതിനു ശേഷമാണ് ലൈസന്‍സ് പുതുക്കാന്‍ സമീപിക്കുന്നത്.
ലൈസന്‍സ് പുതുക്കല്‍ നിയമപ്രകാരം 30 ദിവസത്തിനകം ലൈസന്‍സ് പുതുകി നല്‍കണമെന്നുള്ള വ്യവസ്ഥകള്‍ ഒന്നും പാലിക്കാതെയാണ് ഉദ്യോഗസ്ഥര്‍ പടക്കനിര്‍മാണ തൊഴിലാളികളെ ദുരിതക്കളത്തിലേക്ക് തള്ളിവിടുന്നത്. ശുഭകരവും സന്തോഷകരവുമായ സാഹചര്യങ്ങളിലും വിശേഷങ്ങള്‍ക്കും ആരാധനയ്ക്കുമെക്കെ വെടിക്കെട്ടും കതിനാവെടിയും നേര്‍ച്ചവെടിയുമെല്ലാം അനിവാര്യമായിരിക്കെ വളഞ്ഞവഴിയിലൂടെ ഈ വ്യവയായത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് അപകടമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്ത് മൂന്നര ലക്ഷത്തോളം തൊഴിലാളികളാണ് ഈ വ്യവസായത്തെ ആശ്രയിച്ച് ജീവിക്കുന്നത്. ഈ മേഖലയില്‍പ്പെട്ട ആര്‍ക്കും നിയമപരമായ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടില്ല. എല്ലാ രംഗത്തും അപകടത്തില്‍ പെടുന്നവര്‍ക്ക് അടിയന്തര സഹായം എത്തിക്കുമ്പോള്‍ പടക്ക നിര്‍മാണമേഖലയിലുള്ളവരെ അവഗണിക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ചാണ് 'ഫയര്‍ എക്‌സ്‌പോ 2014-വെല്‍ക്കം 2015' എന്ന പേരില്‍ വെടിക്കെട്ട് സംഘടിപ്പിക്കുമെന്നും ജി.സുബോധന്‍ പറഞ്ഞു.
ഉദ്ഘാടനചടങ്ങില്‍ മന്ത്രിമാരായ രമേശ് ചെന്നിത്തല, എ.പി അനില്‍കുമാര്‍, എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, എന്‍.കെ പ്രേമചന്ദ്രന്‍, കൊല്ലം മേയര്‍, ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വാര്‍ത്താസമ്മേളനത്തില്‍ സംഘടനാ ജനറല്‍ സെക്രട്ടറി പിളിയൂര്‍ ജി. പ്രകാശ്, സ്വാഗത സംഘം പ്രസിഡന്റ് എ.ആര്‍ സിയാദ്,ജനറല്‍ സെക്രട്ടറി വി.വിനോജ്, തിരുവനന്തപുരം ജില്ലാപ്രസിഡന്റ് അശോകന്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment