കണ്ണൂര്‍: നാറാത്ത് ആയുധ പരിശീലനവുമായി ബന്ധപ്പെട്ട കേസില്‍ ഹാജരാകാന്‍ സഹകരണബാങ്ക് സെക്രട്ടറിക്കു ദേശീയ അന്വേഷണ ഏജന്‍സിയുടെ നിര്‍ദേശം. നാറാത്ത് സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി പി.എം. ഭാഗ്യനാഥിനാണ് എന്‍.ഐ.എ. നോട്ടീസ് നല്‍കിയത്. കേസില്‍ പിടികിട്ടാനുള്ള പ്രതി കമറുദ്ദീനു സഹായം നല്‍കിയതിന്റെ പേരിലാണു നടപടി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കമറുദ്ദീന്‍ നാറാത്ത സര്‍വീസ് സഹകരണ ബാങ്കില്‍ സ്വര്‍ണം പണയംവച്ചിരുന്നു. കമറുദ്ദീന്‍ ഒളിവില്‍ പോയതോടെ ഇവ മാറ്റി വയ്‌ക്കുന്നതിനും മറ്റും ഇടപെടല്‍ ഉണ്ടായതായി എന്‍.ഐ.എയ്‌ക്കു സൂചന ലഭിച്ചു.
ഇതിന്റെ അടിസ്‌ഥാനത്തില്‍ നടത്തിയ അന്വേഷണമാണു ബാങ്ക് സെക്രട്ടറിക്കു വിനയായത്. ചൊവ്വാഴ്‌ച കൊച്ചിയിലെ എന്‍.ഐ.എ. ആസ്‌ഥാനത്ത് ഹാജരാകാനാണു നിര്‍ദേശം.
2013 ഏപ്രില്‍ 23 നായിരുന്നു നാറാത്ത ആയുധ പരിശീലനം നടന്ന സ്‌ഥലത്ത് പോലീസ് പരിശോധന നടത്തി പ്രതികളെ പിടികൂടിയത്. കേസില്‍ രാജ്യാന്തര ക്രിമിനലുകള്‍ക്കു സ്വാധീനമുണ്ടെന്നു വ്യക്‌തമായതോടെ ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കുകയായിരുന്നു. തുടന്ന് 22 പ്രതികളില്‍ 21 പേരും അറസ്‌റ്റിലായി.
No comments:
Post a Comment