തിരുവനന്തപുരം: പ്രമുഖ പണ്ഡിതനും ഖാസിയുമായിരുന്ന ചെന്പിരിക്ക സി.എം അബ്ദുല്ല മൌലവിയുടെ മരണം സംബന്ധിച്ച് പുനരന്വേഷണം ആവശ്യപ്പെട്ട് നിയമസഭയില്‍ സബ്മിഷന്‍. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയാണ് സഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഖാസി അബ്ദുല്ല മൌലവി കൊല്ലപ്പെട്ടതാണെന്ന സൂചനകളാണ് പോസ്റ്റുമോര്‍ട്ടത്തില്‍ ലഭിച്ചത്. കണ്ണിന് താഴെയും കാലിലും പിറക്വശത്തും കണ്ട പരിക്കുകള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. ആന്‍റി മോര്‍ട്ടം ഇന്‍ജ്വറീസ് എന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ പറയുന്നത്. വലിച്ചിഴച്ചുകൊണ്ടുപോയതു പോലുള്ള പാടുകളെ കുറിച്ചും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നിട്ടും സി.ബി.ഐ അടക്കം നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് കണ്ടെത്താന്‍ കഴിയാത്തത് അന്വേഷണത്തിലെ വീഴ്ചയാണ്.
സമഗ്രമായ ഒരു പുനരന്വേഷണത്തിലൂടെ, സമൂഹം ഏറെ ആദരിച്ച ഈ പണ്ഡിതന്‍റെ യഥാര്‍ത്ഥ മരണകാരണം കണ്ടെത്തണമെന്ന് എം.എല്‍.എ നിയമസഭയില്‍ ആവശ്യപ്പെട്ടു.
പഴുതുകളടച്ചുകൊണ്ടുള്ള സമര്‍ത്ഥമായ അന്വേഷണം നടത്തിയാല്‍ ഏത് കേസും തെളിയുമെന്ന് പൊലീസ് തെളിയിച്ചിട്ടുണ്ട്. ഏറ്റവുമൊടുവില്‍ കാഞ്ഞങ്ങാട്ട് അഭിലാഷ് എന്ന വിദ്യാര്‍ത്ഥി മരണപ്പെട്ട സംഭവത്തിലും നാട്ടുകാരുടെ ശക്തമായ ഇടപെടലും പ്രക്ഷോഭങ്ങളും അന്വേഷണത്തിലെ മികവും കൊണ്ടാണ് ഇതൊരു കൊലപാതകമാണെന്ന് കണ്ടെത്തിയത്.
ഖാസി അബ്ദുല്ലയുടെ മരണവുമായി ബന്ധപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് അടക്കമുള്ള സംഘടനകള്‍ നടത്തുന്ന ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് ഫലം കാണുക തന്നെ ചെയ്യുമെന്നും ഊര്‍ജ്ജിതാന്വേഷണത്തിന് സര്‍ക്കാര്‍ നടപടി ആരംഭിക്കണമെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.
No comments:
Post a Comment