Latest News

ഹുണ്ടായി ഷോറും ജീവനക്കാരനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി

രാജപുരം: കാസര്‍കോട് ഹുണ്ടായി ഷോറൂമിലെ ജീവനക്കാരനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. പനത്തടി ചാമണ്ഡിക്കുന്നിലെ വടക്കേക്കര ഹൗസില്‍ എം കരുണാകരന്റെ മകന്‍ സുനില്‍ കുമാറിനെയാണ് (24)കാണാതായത്.

കാസര്‍കോട്ടെ ഹുണ്ടായ് ഷോറൂമില്‍ ജീവനക്കാരനായ സുനില്‍ കുമാര്‍ ഡിസംബര്‍ 15ന് രാവിലെ ജോലിക്കുപോകാന്‍ പതിവ് പോലെ വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഹുണ്ടായി ഷോറൂമില്‍ അന്വേഷിച്ചപ്പോള്‍ സുനില്‍കുമാര്‍ ഡിസംബര്‍ 15ന് രാവിലെ അവിടേക്ക് പോയിരുന്നില്ലെന്ന് തെളിഞ്ഞു.
പിന്നീട് പലയിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും യുവാവിനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ രാജപുരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സൈബര്‍സെല്ലിന്റെ സഹായത്തോടെ പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.