കണ്ണൂര്‍: സംഘര്‍ഷം നിലനില്‍ക്കുന്ന അമ്പാടിമുക്കിലും പരിസരത്തുമുള്ള സി പി എം-ബി ജെ പി കൊടിമരങ്ങളും സ്തൂപങ്ങളും പോലീസ് നീക്കംചെയ്തു. ചൊവ്വാഴ്ച കാലത്ത് 11മണിയോടെ ടൗണ്‍ എസ് ഐമാരും പോലീസുകാരുമെത്തിയാണ് ജെ സി ബിയുടെ സഹായത്തോടെ റോഡരികിലുള്ള കൊടിമരവും സ്തൂപങ്ങളും പിഴുതെടുത്ത് നീക്കംചെയ്തത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
അമ്പാടിമുക്ക്, തളാപ്പ്, സുന്ദരേശ്വര ക്ഷേത്ര പരിസരം എന്നിവിടങ്ങളിലെ കൊടിമരവും സ്തൂപവുമാണ് നീക്കംചെയ്തത്. താളിക്കാവ് ഭാഗത്തെ കൊടിമരങ്ങളും നീക്കംചെയ്യുമെന്ന് പോലീസ് പറഞ്ഞു. താവക്കര മിക്‌സഡ് യു പി സ്‌കൂള്‍ ജംഗ്ഷനില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച സ്തൂപവും കൊടിമരവും പോലീസ് നീക്കംചെയ്തതില്‍ ഉള്‍പ്പെടും. മാര്‍ബിള്‍ ഫലകം കൊണ്ട് മാധവറാവുസിന്ധ്യയുടെ ഫോട്ടോ ആലേഖനം ചെയ്ത സ്ഥൂപമാണിത്.
No comments:
Post a Comment