കാസര്‍കോട്: പിന്നോട്ട് എടുത്ത ലോറി കയറി കല്ലുവെട്ട് തൊഴിലാളി മരിച്ചു. മധൂര്‍ കോട്ടക്കണ്ണിയിലെ മകന് നാരായണ മണിയാണി(39)യാണു മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം നാലോടെ കൊല്ലങ്കാനം സ്വാകാര്യ വ്യക്തിയുടെ ക്വാറിക്കു സമീപമാണ് അപകടം.
തൊഴിലാളികള്‍ക്ക് ചായ നല്കി സമീപത്തെ ഷെഡ്ഡില്‍ പോകുന്നതിനിടെ ക്വാറിയിലേക്കു കല്ല് കയറ്റാനായി പിറകോട്ടെടുത്ത ലോറി നാരായണയുടെ ദേഹത്തു കയറി ഇറങ്ങുകയായിരുന്നു. ഉടന്‍ തന്നെ തൊഴിലാളികള്‍ കാസര്‍കോട്ടെ സ്വാകാര്യആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
തൊഴിലാളികള്‍ക്ക് ചായ നല്കി സമീപത്തെ ഷെഡ്ഡില്‍ പോകുന്നതിനിടെ ക്വാറിയിലേക്കു കല്ല് കയറ്റാനായി പിറകോട്ടെടുത്ത ലോറി നാരായണയുടെ ദേഹത്തു കയറി ഇറങ്ങുകയായിരുന്നു. ഉടന്‍ തന്നെ തൊഴിലാളികള്‍ കാസര്‍കോട്ടെ സ്വാകാര്യആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഭാര്യ: ഗീത. മകള്‍: കൃപ. സഹോദരങ്ങള്‍: കുഞ്ഞിരാമന്, സുനന്ദ. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
No comments:
Post a Comment