സൂററ്റ്: കോടികള്‍ ചെലവിട്ട് വിവാഹമാമാങ്കങ്ങള്‍ നടത്തുന്ന വാര്‍ത്തകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്ന കാലത്ത് സാധുക്കളായ 111 പെണ്‍കുട്ടികള്‍ക്ക് മംഗല്യഭാഗ്യം ഒരുക്കി അഹമ്മദാബാദിലെ വ്യവസായി വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു.
ഗുജറാത്തിലെ ഒരു സ്‌കൂളിലാണ് ഈ വിവാഹമാമാങ്കം അരങ്ങേറിയത്. അച്ഛനില്ലാത്തതും ദരിദ്ര
ഇതുവരെ മഹേഷ് സവാനി 251 പെണ്‍കുട്ടികളെ സുമംഗലികളാക്കി. 2008ല്‍ തന്റെ ഓഫീസ് സ്റ്റാഫുകളിലൊരാള്‍ മരിച്ചതിനെത്തുടര്‍ന്നാണ് മഹേഷ് ഇത്തരത്തില്‍ അനാഥരായ പെണ്‍കുട്ടികളുടെ വിവാഹം ഏറ്റെടുത്തു നടത്തിക്കൊടുക്കുന്നത്. രണ്ടു പെണ്‍കുട്ടികളുടെ കല്യാണം നടക്കാന്‍ ഏതാനും ദിവസങ്ങള്‍ ബാക്കി നില്‍ക്കവേയാണ് തന്റെ ജീവനക്കാരന്‍ മരിക്കുന്നത്. ഗൃഹനാഥന്റെ മരണ ശേഷംവിവാഹം നടത്താന്‍ കഷ്ടപ്പെടുന്ന കുടുംബത്തിന്റെ ബുദ്ധിമുട്ട് മനസിലാക്കി മഹേഷ് ആ പെണ്‍കുട്ടികളുടെ കല്യാണം ഏറ്റെടുത്തു നടത്തിക്കൊടുക്കുകയായിരുന്നു. തുടര്‍ന്ന് ദരിദ്രകുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹം നടത്താന്‍ മഹേഷ് മുന്നിട്ടിറങ്ങുകയായിരുന്നു.
വിവാഹത്തിന്റെ ചെലവുകള്‍ മുഴുവന്‍ ഇദ്ദേഹം തന്നെയാണ് വഹിക്കുന്നത്.
ഇക്കാര്യത്തില്‍ ആരുടേയും സംഭാവനകള്‍ താന്‍ സ്വീകരിക്കുന്നില്ലെന്നും വിവാഹങ്ങളിലെ ആഡംബരം ഒഴിവാക്കി ഇത്തരം സാമൂഹ്യകര്‍മങ്ങള്‍ ചെയ്യാന്‍ ഓരോരുത്തരും തയാറാകണമെന്നും മഹേഷ് വ്യക്തമാക്കി. ജാതിമത പരിഗണനകള്‍ ഇല്ലാതെയാണ് മഹേഷ് വിവാഹത്തിന് അര്‍ഹരായ പെണ്‍കുട്ടികളെ തെരഞ്ഞെടുക്കുന്നത്. വിവാഹശേഷമുള്ള അവരുടെ ചെലവുകള്‍ക്കാണ് സ്വര്‍ണവും പണവുമടങ്ങുന്ന നാലരലക്ഷം രൂപയുടെ സമ്മാനങ്ങള്‍ ദമ്പതികള്‍ക്ക് നല്‍കുന്നത്.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ബോളിവുഡിലെ മസില്‍ ഖാന്‍ സല്‍മാന്‍ തന്റെ സഹോദരിയുടെ വിവാഹം നടത്തി കോടികള്‍ ചെലവഴിച്ച വാര്‍ത്തയ്ക്കു തൊട്ടുപിന്നാലെയാണ്, അച്ഛനില്ലാത്ത 111 പെണ്‍കുട്ടികളെ സുമംഗലികളാക്കിയ വ്യവസായി മഹേഷ് സവാനിയുടെ കഥ ലോകമറിയുന്നത്. വെറുതെ വിവാഹം നടത്തുക മാത്രമല്ല, ഓരോരുത്തര്‍ക്കും നാലര ലക്ഷം രൂപാ വിലമതിക്കുന്ന സമ്മാനങ്ങളും നല്‍കാനും ഈ വജ്രവ്യാപാരി തയാറായി എന്നുള്ളതാണ് ശ്രദ്ധേയം.
ഗുജറാത്തിലെ ഒരു സ്‌കൂളിലാണ് ഈ വിവാഹമാമാങ്കം അരങ്ങേറിയത്. അച്ഛനില്ലാത്തതും ദരിദ്ര
കുടുംബങ്ങളില്‍പ്പെട്ടതുമായി 111 പെണ്‍കുട്ടികളെയാണ് വിവാഹവേദിയിലേക്ക് മഹേഷ് സവാനി തെരഞ്ഞെടുത്തത്. പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചയച്ചതിലൂടെ താന്‍ അവരുടെ പിതാവിന്റെ കടമ ചെയ്‌തെന്നും തുടര്‍ന്നുള്ള അവരുടെ ജീവിതത്തില്‍ ഇതേ കടമകള്‍ നിര്‍വഹിക്കാന്‍ താന്‍ തയാറാണെന്നും ഈ നാല്പത്തിനാലുകാരന്‍ പറയുന്നു.
ഇതുവരെ മഹേഷ് സവാനി 251 പെണ്‍കുട്ടികളെ സുമംഗലികളാക്കി. 2008ല്‍ തന്റെ ഓഫീസ് സ്റ്റാഫുകളിലൊരാള്‍ മരിച്ചതിനെത്തുടര്‍ന്നാണ് മഹേഷ് ഇത്തരത്തില്‍ അനാഥരായ പെണ്‍കുട്ടികളുടെ വിവാഹം ഏറ്റെടുത്തു നടത്തിക്കൊടുക്കുന്നത്. രണ്ടു പെണ്‍കുട്ടികളുടെ കല്യാണം നടക്കാന്‍ ഏതാനും ദിവസങ്ങള്‍ ബാക്കി നില്‍ക്കവേയാണ് തന്റെ ജീവനക്കാരന്‍ മരിക്കുന്നത്. ഗൃഹനാഥന്റെ മരണ ശേഷംവിവാഹം നടത്താന്‍ കഷ്ടപ്പെടുന്ന കുടുംബത്തിന്റെ ബുദ്ധിമുട്ട് മനസിലാക്കി മഹേഷ് ആ പെണ്‍കുട്ടികളുടെ കല്യാണം ഏറ്റെടുത്തു നടത്തിക്കൊടുക്കുകയായിരുന്നു. തുടര്‍ന്ന് ദരിദ്രകുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹം നടത്താന്‍ മഹേഷ് മുന്നിട്ടിറങ്ങുകയായിരുന്നു.
വിവാഹത്തിന്റെ ചെലവുകള്‍ മുഴുവന്‍ ഇദ്ദേഹം തന്നെയാണ് വഹിക്കുന്നത്.
ഇക്കാര്യത്തില്‍ ആരുടേയും സംഭാവനകള്‍ താന്‍ സ്വീകരിക്കുന്നില്ലെന്നും വിവാഹങ്ങളിലെ ആഡംബരം ഒഴിവാക്കി ഇത്തരം സാമൂഹ്യകര്‍മങ്ങള്‍ ചെയ്യാന്‍ ഓരോരുത്തരും തയാറാകണമെന്നും മഹേഷ് വ്യക്തമാക്കി. ജാതിമത പരിഗണനകള്‍ ഇല്ലാതെയാണ് മഹേഷ് വിവാഹത്തിന് അര്‍ഹരായ പെണ്‍കുട്ടികളെ തെരഞ്ഞെടുക്കുന്നത്. വിവാഹശേഷമുള്ള അവരുടെ ചെലവുകള്‍ക്കാണ് സ്വര്‍ണവും പണവുമടങ്ങുന്ന നാലരലക്ഷം രൂപയുടെ സമ്മാനങ്ങള്‍ ദമ്പതികള്‍ക്ക് നല്‍കുന്നത്.
No comments:
Post a Comment