Latest News

പെട്രോള്‍ - ഡീസല്‍ വില വീണ്ടും കുറച്ചു

ന്യൂഡല്‍ഹി:  രാജ്യാന്തര എണ്ണവില തുടര്‍ച്ചയായി ഇടിയുന്ന പശ്ചാത്തലത്തില്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോള്‍ - ഡീസല്‍ വില വീണ്ടും കുറച്ചു. പെട്രോളിന് ലീറ്ററിനു 91 പൈസയും ഡീസലിന് 84 പൈസയുമാണ് ഞായറാഴ്ച അര്‍ധരാത്രിമുതല്‍ കുറച്ചത്. പ്രാദേശിക നികുതികള്‍കൂടി കണക്കിലെടുക്കുമ്പോള്‍ കേരളത്തില്‍ യഥാക്രമം 97 പൈസയും 91 പൈസയുമാണു കുറഞ്ഞത്.

ഓഗസ്റ്റിനുശേഷം ഏഴാമത്തെ തവണയാണ് പെട്രോളിനു വില കുറയ്ക്കുന്നത്; ഡീസലിന് ഒക്‌ടോബറിനുശേഷം മൂന്നാമത്തെ തവണയും. പെട്രോളിന് ആകെ 9.36 രൂപയാണ് ഇതുവരെ കുറച്ചത്. ഡീസലിന് അഞ്ചു വര്‍ഷത്തിനുശേഷം ആദ്യമായി ഒക്‌ടോബര്‍ 19നാണ് 3.37 രൂപ കുറച്ചത്.
കേരളത്തില്‍ ജില്ലതിരിച്ചുള്ള പെട്രോള്‍ - ഡീസല്‍ വില (ബ്രായ്ക്കറ്റില്‍ പഴയ വില):

ഡീസല്‍
തിരുവനന്തപുരം: 57.53 (58.45)
കൊല്ലം: 57.12 (58.04)
പത്തനംതിട്ട: 56.93 (57.84)
ആലപ്പുഴ: 56.57 (57.48)
കോട്ടയം: 56.57 (57.48)
ഇടുക്കി: 56.97 (57.88)
എറണാകുളം: 56.28 (57.19)
തൃശൂര്‍: 56.73 (57.65)
പാലക്കാട്: 57.08 (57.99)
മലപ്പുറം: 56.80 (57.72)
കോഴിക്കോട്: 56.52 (57.43)
വയനാട്: 57.02 (57.94)
കണ്ണൂര്‍: 56.45 (57.37)
കാസര്‍കോട്: 57.01 (57.93)
മാഹി: 54.04 (54.91)

പെട്രോള്‍
തിരുവനന്തപുരം: 67.89 (68.87)
കൊല്ലം: 67.46 (68.43)
പത്തനംതിട്ട: 67.25 (68.22)
ആലപ്പുഴ: 66.87 (67.84)
കോട്ടയം: 66.86 (67.84)
ഇടുക്കി: 67.38 (68.36)
എറണാകുളം: 66.56 (67.53)
തൃശൂര്‍: 67.04 (68.02)
പാലക്കാട്: 67.41 (68.39)
മലപ്പുറം: 67.09 (68.07)
കോഴിക്കോട്: 66.79 (67.76)
വയനാട്: 67.42 (68.39)
കണ്ണൂര്‍: 66.73 (67.71)
കാസര്‍കോട്: 67.32 (68.30)
മാഹി: 61.22 (62.11)
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.