Latest News

സ്‌കൂള്‍ വികസന ഫണ്ടിന്റെ ഉദ്ഘാടനവും സാക്ഷരം പ്രഖ്യാപനവും നടത്തി

അജാനൂര്‍: അജാനൂര്‍ ഗവ. ഫിഷറീസ് യുപി സ്‌കൂളിന്റെ വികസന പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി നടത്തുന്ന ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും പ്രമുഖ വ്യവസായിയുമായ എം.എം.നാസര്‍ നിര്‍വ്വഹിച്ചു. 

പിടിഎ പ്രസിഡന്റ് കെ.ജി.സജീവന്‍ ഫണ്ട് ഏറ്റുവാങ്ങി. ചടങ്ങില്‍ സാക്ഷരം പദ്ധതിയുടെ വിജയ പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് മെമ്പര്‍ അശോകന്‍ നിര്‍വ്വഹിച്ചു. 

കുട്ടികള്‍ തയ്യാറാക്കിയ വിവിധ പതിപ്പുകളുടെ പ്രകാശനം എം.പി.ടി.എ. പ്രസിഡന്റ് രജനി രാജന്‍ നടത്തി. സി.എച്ച്.മജീദ്, കെ.രവി, രവി ബല്ലാകടപ്പുറം, അബ്ദുള്‍ റഷീദ്, മോഹനന്‍ എന്നിവര്‍ സംസാരിച്ചു. എസ്.ആര്‍.ജി. കണ്‍വീനര്‍ നിത്യാനന്ദന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ ബഷീര്‍ അഹമ്മദ് സ്വാഗതവും കെ.ആശ നന്ദിയും പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.