കാസര്‍കോട്: മത്സ്യവിതരണ തൊഴിലാളി യൂണിയന്‍ സംസ്ഥാന ട്രഷററും എസ്.ടി.യു നേതാവുമായിരുന്ന ഇബ്രാഹിം മാളിക വേറിട്ട പ്രവര്‍ത്തനത്തിന്റെ ശബ്ദമായിരുന്നുവെന്ന് എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണിക്കുളം പറഞ്ഞു. മുനിസിപ്പല്‍ മുസ്‌ലിം ലീഗ് ഓഫിസില്‍ നടന്ന ഇബ്രാഹിം മാളിക അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് കെ.പി.മുഹമ്മദ് അഷറഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാ എസ്.ടി.യു ജനറല്‍ സെക്രട്ടറി അഡ്വ.എം.റഹ്മത്തുള്ള മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് എ.അബ്ദുറഹ്മാന്‍ അനുസ്മരണ പ്രഭാഷണം നടത്തി.
മുസ്‌ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി എ.എ.ജലീല്‍, എസ്.ടി.യുജില്ലാ ഭാരവാഹികളായ ശംസുദ്ദീന്‍ ആയിറ്റി, എ.അഹമ്മദ് ഹാജി, ഷെരീഫ് കൊടവഞ്ചി, അബ്ദുല്‍ റഹ്മാന്‍ മേസ്ത്രി,അബ്ദുറഹ്മാന്‍ ബന്തിയോട്, കുഞ്ഞഹമ്മദ് കല്ലുരാവി, ഫെഡറേഷന്‍ ഭാരവാഹികളായ കെ.എം.സി.ഇബ്രാഹിം, കെ.എ.മുസ്തഫ, ഉമ്മര്‍ അപ്പോളോ, അഷറഫ് എടനീര്‍, കരിം കുശാല്‍നഗര്‍, മാഹിന്‍ മുണ്ടക്കൈ, സി.എച്ച്.ഖാദര്‍, എം.എ.മക്കാര്‍, മുജീബ് കമ്പാര്‍, മുത്തലിബ് പാറക്കെട്ട്, ബി.പി.മുഹമ്മദ്, മുംതാസ് സമീറ, ഹനീഫ കുമ്പള, അസീസ് തൃക്കരിപ്പൂര്‍, ജാസ്മിന്‍ചെങ്കള, നുറൈന തൃക്കരിപ്പൂര്‍ പ്രസംഗിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment