Latest News

ആബിദ് വധം; പോലീസ് സര്‍ജന്‍ കാസര്‍കോട്ടെത്തി, അഞ്ച്‌പേര് കൂടി പോലീസ് വലയില്‍

കാസര്‍കോട്: തളങ്കര നുസ്രത്ത് റോഡിലെ സൈനുല്‍ ആബിദിന്റെ കൊലയുമായി ബന്ധപ്പെട്ടു കൂടുതല് തെളിവുകള് ശേഖരിക്കുന്നതിനായി മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത പരിയാരം മെഡിക്കല്‍ കോളജിലെ പോലീസ് സര്‍ജന് ഡോ. എസ്. ഗോപാലകൃഷ്ണ പിള്ള കാസര്‍കോട്ടെത്തി.

കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനിലെത്തിയ അദ്ദേഹം സി ഐ. പി കെ സുധാകരനുമായി കേസന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഏഴു മുറിവുകളാണ് ആബിദിന്റെ മൃതദേഹത്തില്‍ ഉണ്ടായിരുന്നതെന്നു പോലീസ് സര്‍ജന് പറഞ്ഞു. ഒരു മുറിവു കൈക്കാണ്. രണ്ടു മുറിവുകള് മറ്റു മുറിവുകളേക്കാള് ആഴമുള്ളതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
കൊലനടന്ന സ്ഥലത്തെത്തിയും പോലീസ് സര്ജന് തെളിവുകള് ശേഖരിച്ചു.

അതിനിടെ ആബിദീനെ കുത്തിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് അഞ്ച്‌പേര് കൂടി പോലീസ് വലയിലായി. കാസര്‌കോട് ഡി വൈ എസ് പി. ടി പി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ നിരീക്ഷണത്തിലാണ് ഇവര്. ആബിദ് വധക്കേസില് ഏതാണ്ട് 17 ഓളം പ്രതികളുണ്ടാകുമെന്നാണ് പോലീസ് നല്കുന്ന സൂചന. അന്വേഷണം വ്യാപിപ്പിച്ചതോടെയാണ് ഈ സംഭവത്തിന് പിന്നിലെ ഗൂഡാലോചനയില് കൂടുതല് പേര് പങ്കാളികളാണെന്ന് പോലീസിന് വിവരം ലഭിച്ചത്.

കൊലപാതകത്തില് ഏഴുപേര് നേരിട്ട് പങ്കാളികളായി എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. മുഖ്യപ്രതികളെ വ്യക്തമായി തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇവരെല്ലാവരും പോലീസ് വലയത്തിന് പുറത്താണ്. ഇവരെ പിടികൂടാനുള്ള ശ്രമത്തിനിടയിലാണ് സംഭവത്തിന് പിന്നിലെ ഗൂഡാലോചനയില് പങ്കാളികളായ അഞ്ച് പേര് കൂടി പോലീസ് വലയിലായത്.

അതേ സമയം കൊലപാതകത്തില്‍ മുഖ്യ പങ്കുവഹിച്ചുവെന്നു സംശയിക്കുന്ന ജ്യോതിഷിന്റെ സഹോദരന്‍ വൈശാഖ് തിരുവനന്തപുരത്തു നിന്നു മുങ്ങി. ഐ.ടി.ഐയില് പഠനം പൂര്ത്തിയാക്കിയ വൈശാഖ് തിരുവനന്തപുരത്തെ ഒരു കണ്‌സ്ട്രക്ഷന് കമ്പനിയിലെ സൂപ്പര്‍ വൈസറായി ജോലി ചെയ്തുവരികയായിരുന്നു.

ആബിദ് കൊലക്കേസ് ഗൂഢാലോചനയില് പങ്കാളികളായ മൂന്നുപേരെ ഡിസംബര് 26ന് പൊലീസ് അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞ ഉടന് വൈശാഖ് തിരുവനന്തപുരത്ത് നിന്ന് മുങ്ങിയതായാണ് പൊലീസിന് ലഭിച്ച വിവരം. മൂന്ന് പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കാസര്‍കോട് പൊലീസിന്റെ നിര്‌ദ്ദേശപ്രകാരം തിരുവനന്തപുരം പൊലീസ് ഞൊടിയിടയില് വൈശാഖിന്റെ താമസ സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും കടന്നുകളഞ്ഞിരുന്നു.

നാട്ടിലെ വിവരങ്ങള്‍ നിമിഷങ്ങള്‍ക്കകം വൈശാഖ് അറിയുന്നുണ്ടെന്നും അതിനുള്ള നെററ്‌വര്‍ക്ക്‌ തയ്യാറാക്കി വെച്ചിരുന്നുവെന്നുമാണ് പൊലീസ് നിരീക്ഷണം. തിരുവനന്തപുരത്തു സിവില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന വൈശാഖാണ് കൊലയാളി സംഘത്തിനു ആബിദിന്റെ ഫോട്ടോ അയച്ചുകൊടുത്തതെന്നു പോലീസിന് ലഭിച്ച വിവരം.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.